Connect with us

Wayanad

കരസേന റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ അഞ്ച് മുതല്‍ കണ്ണൂരില്‍

Published

|

Last Updated

കല്‍പ്പറ്റ: കരസേനയിലെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 5 മുതല്‍ കണ്ണൂരിലെ മങ്ങാട്ട്പറമ്പ് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ തലേദിവസം ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. എല്ലാ ദിവസവും പുലര്‍ച്ചെ 5 ന് റാലി ആരംഭിക്കും. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ (ക്ലര്‍ക്ക്/സ്റ്റോര്‍കീപ്പര്‍), സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്റിനറി, ട്രേഡ്‌സ്‌മെന്‍ തസ്തികകളിലാണ് നിയമനം. റാലിയുടെ വിശദാംശങ്ങള്‍ – തീയതി, തസ്തിക, പ്രായം, യോഗ്യത എന്നിവ ക്രമത്തില്‍.
നവംബര്‍ അഞ്ച് – സോള്‍ജിയര്‍ ട്രേഡ്‌സ്‌മെന്‍ – 17 മ്മ – 23 വയസ്സ് (1991 നവംബര്‍ 5 നും 97 മെയ് 5 നുമിടയില്‍ ജനനം) – എസ്എസ്എല്‍സി ജയം (ഹൗസ് കീപ്പര്‍ക്കും മെസ് കീപ്പര്‍ക്കുമൊഴികെ). ഹൗസ്-മെസ് കീപ്പര്‍ക്ക് എട്ടാംക്ലാസ് ജയം. എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ കാറ്റഗറിക്കും എട്ടാം ക്ലാസ് ജയം. നവംബര്‍ ഏഴ്- സോള്‍ജിയര്‍ ടെക്‌നിക്കല്‍& നേഴ്‌സിംഗ് അസിസ്റ്റന്റ്/നേഴ്‌സിംഗ് അസിസ്റ്റന്റ് മൃഗസംരക്ഷണം (എന്‍എവിഇടി)-17 മ്മ – 23 വയസ്സ്-യോഗ്യത : ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളടങ്ങിയ സയന്‍സ് പ്ലസ് ടു ജയമോ കുറഞ്ഞത് 45 ശതമാനം മാര്‍ക്കോ വേണം. അല്ലെങ്കില്‍ വി.എച്ച്.എസ്.സി പാര്‍ട്ട് 1 & 2 & ജിപി 2 ഓഫ് പാര്‍ട്ട് 3 ല്‍ സാധാരണ ജയം. കുറഞ്ഞത് 45 ശതമാനം മാര്‍ക്കും നേടണം. സോള്‍ജിയര്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് (എന്‍എവിഇടി) : പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് ഉള്‍പ്പെട്ട സയന്‍സില്‍ മൊത്തം 50 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്ക് കുറഞ്ഞത് 40 ശതമാനം മാര്‍ക്കോ, ബിരുദധാരികള്‍ ബി.എസ്സി ഡിഗ്രിയില്‍ (ബോട്ടണി/സുവോളജി/ബയോസയന്‍സ്) ഇംഗ്ലീഷ് (സാധാരണ പാസ്) ആണെങ്കില്‍ പ്ലസ് ടുവിലെ മാര്‍ക്ക് പരിഗണിക്കില്ല. എങ്കിലും ഈ നാല് വിഷയങ്ങളും പ്ലസ് ടുവില്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ വി.എച്ച്.എസ്.സി പാര്‍ട്ട് 1 & 2 & ഗ്രൂപ്പ് 2 ഓഫ് പാര്‍ട്ട് 3 ല്‍ മൊത്തം 50 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 40 ശതമാനം മാര്‍ക്കും നേടണം.
നവംബര്‍ ഒമ്പത് – സോള്‍ജിയര്‍ ക്ലര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ -17 മ്മ – 23 വയസ്സ്-പ്ലസ് ടുവില്‍ മൊത്തം 50 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്ക് കുറഞ്ഞത് 40 ശതമാനം മാര്‍ക്കും നേടണം. ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്‌സ്/ബുക്ക്-കീപ്പിംഗ് എസ്എസ്എല്‍.സി/പ്ലസ് ടുവില്‍ പഠിച്ചിരിക്കണം. ഓരോ വിഷയങ്ങള്‍ക്ക് കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് നേടണം. ഉദ്യോഗാര്‍ത്ഥി കണക്കും ഇംഗ്ലീഷും വിഷയമായെടുത്ത ബി.എസ്.സി ബിരുദധാരിയാണെങ്കില്‍ എസ്എസ്എല്‍സി/പ്ലസ് ടുവിന് 40 ശതമാനം മാര്‍ക്ക് വേണമെന്നത് പരിഗണിക്കില്ല. അല്ലെങ്കില്‍ വിഎച്ച്എസ്.സി പാര്‍ട്ട്-1 & 2 ആന്റ് ഗ്രൂപ്പ് 2 /3 ഓഫ് പാര്‍ട്ട് 3 ല്‍ മൊത്തം 50 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 40 ശതമാനം മാര്‍ക്കും കണക്ക്, അല്ലെങ്കില്‍ അക്കൗണ്ട്‌സ് വിഷയത്തില്‍ പത്താം ക്ലാസ് ജയം. ബിരുദധാരിയാണെങ്കില്‍ വി.എച്ച്.എസ്.സി.ക്ക് സാധാരണ ജയം മതി. അല്ലെങ്കില്‍ പത്താം ക്ലാസ്സില്‍ കണക്ക്, അക്കൗണ്ട്‌സ് വിഷയത്തില്‍ വേണ്ടത്ര മാര്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍ പാര്‍ട്ട്-1 & 2 ആന്റ് ഗ്രൂപ്പ് 1,കഢ (ജമൃ േകകക ല്‍ മൊത്തം 50 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 40 ശതമാനം മാര്‍ക്കും വേണം. ബിരുദധാരിയാണെങ്കില്‍ വി.എച്ച്.എസി.സി.ക്ക് സാധാരണ ജയം മതി.
നവംബര്‍ 10 – സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി – 17 മ്മ – 21 വയസ്സ് (1993 നവംബര്‍ 5 നും 97 മെയ് 5 നുമിടയില്‍ ജനനം) – പത്താം ക്ലാസ്സില്‍ മൊത്തം 45 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 33 ശതമാനം മാര്‍ക്കും വേണം. സി.ബി.എസ്.സി. വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് ഡി ഗ്രേഡ് ഓരോ വിഷയങ്ങള്‍ക്കും മൊത്തം സി2 ഗ്രേഡോ അല്ലെങ്കില്‍ 4.75 പോയിന്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിക്കാര്‍ക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് സി ഗ്രേഡ് വേണം. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് എട്ടാംതരം ജയിച്ചാല്‍ മതി. ആവശ്യമുള്ള രേഖകള്‍ : വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അടുത്തകാലത്തെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ 15 കോപ്പി, തഹസില്‍ദാരുടെയോ ഡെ. കമ്മിഷണറുടേയോ പക്കല്‍ നിന്നുള്ള അസ്സല്‍ നേറ്റിവിറ്റി/പെര്‍മനന്റ് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും (സാക്ഷ്യപ്പെടുത്തുന്ന ഓഫിസറുടെ മുഴുവന്‍ പേരും സ്ഥാനവും ഇംഗ്ലീഷില്‍ വ്യക്തമാക്കണം). വില്ലേജ് ഓഫിസര്‍/ലോക്കല്‍ പോലീസ് ഓഫീസറില്‍ നിന്നുള്ള ആറ് മാസത്തിലധികം പഴക്കമില്ലാത്ത അസ്സല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സൈന്യത്തില്‍ നിന്ന് പിരിഞ്ഞവരുടെയോ യുദ്ധത്തില്‍ മരിച്ചവരുടെയോ സര്‍വ്വിസില്‍ ഇപ്പോഴുള്ളവരുടേയോ മക്കളാണെങ്കില്‍ ബന്ധം, ജനന തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഒപ്പ് വെയ്ക്കുന്നവരുടെ പേഴ്‌സണല്‍ നമ്പര്‍, റാങ്ക്, പേര് എന്നിവ വ്യക്തമാക്കണം. എന്‍.സി.സി. കാഡറ്റാണെങ്കില്‍ എ, ബി ആന്റ് സി അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, 1997 മെയ് 5 നും 96 നവംബര്‍ 5 നുമിടയില്‍ ജനിച്ചവര്‍ നോട്ടറിയും രക്ഷിതാവും ഒപ്പിട്ട 10 രൂപയുടെ സാധാരണ സ്റ്റാമ്പ് പേപ്പറില്‍ നിശ്ചിത മാതൃകയിലെഴുതിയ സത്യവാങ്മൂലം, സ്‌പോര്‍ട്‌സ് താരങ്ങളാണെങ്കില്‍ സ്‌ക്രീനിംഗ് മുതല്‍ 2 വര്‍ഷത്തിനുള്ളിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/എസ്.എ.ഐ/യൂണിവേഴ്‌സിറ്റി, ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് ലഭിച്ച സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകള്‍. 21 വയസ്സിന് താഴെയുള്ളവര്‍ അവിവാഹിതരായിരിക്കണം.
ശാരീരിക അളവുകള്‍ : സോള്‍ജിയര്‍ ജനറല്‍ : ഉയരം 166 സെ.മി, തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെമി. സോള്‍ജിയര്‍ ക്ലാര്‍ക്ക് – 162 സെമി, 50 കിഗ്രാം, 77/82 സെ.മി. സോള്‍ജിയര്‍ ടെക്‌നിക്കല്‍ – 165 സെ.മി, 50 കിഗ്രാം, 77/82 സെമി. സോള്‍ജിയര്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് – 165 സെ.മി, 50 കിഗ്രാം, 77/82 സെമി. സോള്‍ജിയര്‍ ട്രേഡ്‌സ്മാന്‍ – 166 സെ.മി, 48 കി.ഗ്രാം, 76/81 സെ.മി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2579789.

Latest