Connect with us

Kozhikode

'പുലി'പ്പേടിയില്‍ വളയം

Published

|

Last Updated

നാദാപുരം: വളയത്ത് ഇന്നലെയും പുലിയെ കണ്ടതായി നാട്ടുകാര്‍. മാടക്കല്‍ അങ്കണ്‍വാടിയില്‍ താന്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനിടെ അടുത്ത പറമ്പില്‍ നിന്ന് കുറുക്കന്‍ ഇടവഴിയിലേക്ക് ചാടിയെന്നും പിന്നാലെ പുലിയും ചാടിയെന്നും ജീവനക്കാരി പറഞ്ഞു. സ്ത്രീയുടെ ബഹളം കേട്ട് എത്തിയ നാട്ടുകാരുടെ പരിശോധനയില്‍ കണ്ട കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന പ്രചാരണം ജനങ്ങളെ ഭീതിയിലാക്കി.
വിവരമറിഞ്ഞ് സി ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസും വടകര തഹസില്‍ദാര്‍ എന്‍ എം പ്രേംരാജ്, താമരശ്ശേരി നിന്ന് ഡപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ എം സി രവീന്ദ്രന്‍, എ സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും വനപാലകരുമെത്തി.
ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനത്തില്‍ കാല്‍പ്പാടുകള്‍ കാട്ടുപൂച്ചയുടേതാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രദേശത്ത് പുലിയെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് വലിയപറമ്പത്ത് ജിതേഷിന്റെ വളര്‍ത്തു നായയെ ഏതോ ജീവി കടിച്ചു കൊന്നിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ക്ക് പുലിപ്പേടി തുടങ്ങിയത്.

Latest