Connect with us

Kozhikode

സംസ്ഥാനത്തെ ആധാരം എഴുത്തുകാര്‍ നാളെ പണിമുടക്കും

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ ആധാരം എഴുത്തുകാര്‍ നാളെ പണിമുടക്കി അതത് സബ് രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 12 ന് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും ഡിസംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി പണിമുടക്കി സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഓര്‍ഡിനന്‍സ് വഴി വര്‍ധിപ്പിച്ച മുദ്രവില പിന്‍വലിക്കുക, അശാസ്ത്രീയത നിറഞ്ഞ താരീഫ് വില ഉയര്‍ത്താനുള്ള തീരുമാനം ഉപേക്ഷിക്കുക, ക്ഷേമനിധി ബോര്‍ഡിന്റെ ചുമതല സ്വതന്ത്രമാക്കുക, പെന്‍ഷന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പിപി വിജയന്‍, ഇ രാജഗോപാലന്‍, എംകെ അനില്‍കുമാര്‍, കെടി ആഷിഷ് കുമാര്‍ പങ്കെടുത്തു.

 

Latest