Connect with us

National

ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കാന്‍ വൈകുന്നത് എന്തെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതില്‍ കേന്ദ്രത്തിന് സുപ്രീം കോടതി വിമര്‍ശം. സര്‍ക്കാറുണ്ടാക്കാന്‍ ഇനിയും താമസമെന്തെന്ന് കോടതി ചോദിച്ചു. എല്ലായ്‌പ്പോഴും ഇതുസംബന്ധിച്ച് ചോദിക്കുമ്പോള്‍ ഏതെങ്കിലും പ്രസ്താവന നടത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ പ്രസ്താവനകള്‍ എന്നാണ് പ്രവര്‍ത്തികമാകുക, അതിന് എന്ത് തടസ്സമാണുള്ളത് – കോടതി ചോദിച്ചു.

രാഷ്ട്രപതി ഭരണം താത്കാലികമാണ്. അത് സ്ഥിരമായി തുടരാനാകില്ല. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഉടന്‍ നടപടികള്‍ സ്വീകരിക്കിണമെന്നും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ആവശ്യപ്പെട്ടു.

ഡല്‍ഹി നിയമസഭ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് എ എ പി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

---- facebook comment plugin here -----

Latest