Connect with us

National

സി പി എം നേതൃത്വത്തിനെതിരെ തുറന്നടിച്ച് വി എസ്

Published

|

Last Updated

ന്യൂഡല്‍ഹി: സി പി എം സംസ്ഥാന, കേന്ദ്ര നേതൃത്വത്തിനെതിരെ പരസ്യമായി തുറന്നടിച്ച് വി എസ്. കേന്ദ്ര നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്ന കത്ത് വി എസ് ഇന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിതരണം ചെയ്തു. ഏകാധിപത്യസ്വഭാവമാണ് കേന്ദ്ര കമ്മിറ്റി കാണിക്കുന്നതെന്ന് വിമര്‍ശിക്കുന്ന വി എസ് കേന്ദ്ര നേതൃത്വം നോക്കുകുത്തിയായെന്നും ഈ പോക്ക് പോയാല്‍ പാര്‍ട്ടി തകരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ശരിയായ നയം നടപ്പാക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക് കഴിഞ്ഞില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറാകാതെയാണ് വിമര്‍ശിക്കുന്നവരെ പുറത്താക്കുന്ന നടപടിയാണ് സി പി എം സ്വീകരിക്കുന്നത്. ജനകീയ സമരങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. മതേതര ശക്തികളെ ഒന്നിച്ച് നിര്‍ത്തുന്നതിലും പരാജയപ്പെട്ടു. കേരളത്തിലെ ജനവികാരം മനസ്സിലാക്കാന്‍ പാര്‍ട്ടിക്കായില്ലെന്നും പത്ത് പേജുള്ള കത്തില്‍ വിഎസ് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സെക്രട്ടറിയുടെ “പരനാറി പ്രയോഗം” തിരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളിലെ തോല്‍വിക്ക് ഇടയാക്കിയെന്നും കത്തിലുണ്ട്.

യെച്ചൂരിയുടെ ബദല്‍ രേഖക്ക് പരോക്ഷ പിന്തുണയും വി എസ് കത്തിലൂടെ നല്‍കുന്നുണ്ട്.

Latest