Connect with us

National

ആവേശത്തിരയിളക്കി കര്‍ണാടക യാത്ര

Published

|

Last Updated

ICAM4156ഹുബ്ലി: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നയിക്കുന്ന കര്‍ണാടക യാത്രക്ക് സ്വീകരണ കേന്ദ്രങ്ങളിലെല്ലാം അഭൂതപൂര്‍വമായ ജനക്കൂട്ടം. സംഘാടകരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ച് ഓരോ സ്വീകരണ വേദികളും സമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജനം കൈയടക്കുകയാണ്. മാനവ സ്‌നേഹത്തിന്റെ മഹനീയ സന്ദേശമുയര്‍ത്തി ആഗോള പണ്ഡിതനായ കാന്തപുരം നടത്തുന്ന കര്‍ണാടക യാത്ര വീക്ഷിക്കാനും ജനനായകനെ നേരില്‍ കാണാനും ആശംസകള്‍ ചൊരിയാനും രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക മത നേതാക്കളും എല്ലാ കേന്ദ്രങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. ഹുബ്ലിയിലെ ഡോ. അംബേദ്കര്‍ മൈതാനിയില്‍ അര്‍ധരാത്രി വരെ കാത്തുനിന്നാണ് പതിനായിരങ്ങള്‍ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത്. രാവേറെ ചെന്നിട്ടും കാന്തപുരത്തിന്റെ വാക്കുകള്‍ക്ക് കന്നഡ ഭൂമി കാതോര്‍ത്ത് നിന്നു. ഇന്നലെ ബെല്ലാരിയിലെ സ്വീകരണ സമ്മേളനത്തിലും പതിനായിരങ്ങളാണ് തടിച്ചു കൂടിയത്. കാന്തപുരത്തിന്റെ കര്‍ണാടക യാത്രക്ക് കന്നഡ വാര്‍ത്താ മാധ്യമങ്ങളും വന്‍ പ്രാധാന്യമാണ് നല്‍കിയത്.

ഹുബ്ലിയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സുന്നി അഇമ്മ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ സയ്യിദ് മുനീര്‍ അഹ്മദ്, അന്‍വര്‍ ശരീഫ്, ശൈഖ് സഹീറുദ്ദീന്‍ ഖാദിരി, മുഫ്തി സല്‍മാന്‍ മിസ്ബാഹി, അബ്ദുല്‍ റശീദ് സൈനി കാമില്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. കര്‍ണാടക യാത്രയുടെ കോ-ഓര്‍ഡിനേറ്റര്‍ ശാഫി സഅദി സ്വാഗതവും എസ് എസ് എഫ് കര്‍ണാടക ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു.