Connect with us

Palakkad

വളത്തിന്റെ മറവില്‍ യുവതികള്‍ പണം തട്ടുന്നു

Published

|

Last Updated

നെന്മാറ: വളത്തിന്റെ ഗുണമേന്മയും കമ്പനിയുടെ പാരമ്പര്യവും പറഞ്ഞു വിശ്വസിപ്പിച്ച യുവതികള്‍ പണം തട്ടുന്നതായി പരാതി. നെന്മാറ ബോയ്‌സ് സ്‌കൂളിനടുത്തുള്ള സൂര്യനഗറിലുള്ളവരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.
തിരുവഴിയാട് ഉള്‍പ്പെടെ സമാനരീതിയില്‍ അനേകം കര്‍ഷകര്‍ ഈ തട്ടിപ്പിന് ഇരയായതായി പറയുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ എന്ന ലേബലില്‍ എഫ്‌സിഎം കെമിക്കല്‍സ് നിര്‍മ്മിച്ചതാണെന്നു പറഞ്ഞാണ് ജൈവ വള പാക്കറ്റുകള്‍ നല്‍കുന്നത്.
മൂന്നംഗ സംഘത്തില്‍ തിരിച്ചറിയല്‍ ടാഗ് കഴുത്തിലണിഞ്ഞ ഒരാളുടെ പേര് ലതയാണെന്നും സൂപ്പര്‍വൈസറാണെന്നും പറഞ്ഞാണ് പരിചയപ്പെടുന്നത്. ഫാം കോംപ്ലക്‌സ് എന്ന വളം തെങ്ങ്, പച്ചക്കറി, വാഴ, പൂന്തോട്ടം എന്നിവയ്ക്ക് ഉപയോഗിക്കാമെന്നു എഴുതിയതും ഇത് ഉപയോഗിക്കേണ്ട വിധവും രേഖപ്പെടുത്തിയ ലഘുലേഖയോടൊപ്പമാണ് പാക്കറ്റുകള്‍ നല്‍കുന്നത്.
ഒരു പാക്കറ്റില്‍ അരകിലോഗ്രാം വരുന്ന ജൈവവളവും 50 ഗ്രാമില്‍ താഴെവരുന്ന വെളുത്തപൊടിയുള്ള ചെറിയ പാക്കറ്റും നല്‍കും. തെങ്ങിന്റെ മുകള്‍‘ാഗം വൃത്തിയാക്കിവയ്ക്കണമെന്നും ഒരാഴ്ചക്കുള്ളില്‍ ഈ ചെറിയ പാക്കറ്റ് തെങ്ങിന്റെ നെറുകയില്‍ ഇടാന്‍ ആള്‍ വരുമെന്നു പറഞ്ഞാണ് വില്‍പ്പന. ഒരു തെങ്ങിന് ആവശ്യമായ ഒരു പാക്കറ്റിന് 75 രൂപയാണ്
വിലയായി വാങ്ങിയത്. തെങ്ങു കയറാന്‍ വരുന്ന ആള്‍ക്ക് ഒരു തെങ്ങിന് 15 രൂപ നിരക്കില്‍ കൊടുക്കണമെന്നും പറഞ്ഞു. തെങ്ങിന്റെ എണ്ണത്തിനനുപാതമായി കര്‍ഷകര്‍ പത്തും ഇരുപതും പാക്കറ്റ് വങ്ങി. എന്നാല്‍ ഒരാഴ്ചയായിട്ടും ആരെയും കാണാനായില്ല. ഇതോടെ സൂര്യകോളനി ശ്രേയസിലെ ഗോവന്ദന്‍നായര്‍, ജോസ്, അയ്യപ്പന്‍ തുടങ്ങിയ കര്‍ഷകര്‍ പരസ്പരം ചര്‍ച്ച ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
പലര്‍ക്കും പല ഫോണ്‍ നമ്പറുകളാണ് ഇവര്‍ നല്‍കിയത്. ഇതില്‍ വിളിച്ചാല്‍ സ്വിച്ച് ഓഫ് എന്ന മറുപടിമാത്രമാണ് ല‘ിക്കുന്നത്.എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, സെറ്റാമിന്‍, ആയുര്‍വേദ മിക്‌സ്, സിപിസി മരുന്ന് എന്നീ ചേരുവകളുള്ള വളമെന്നു പറഞ്ഞ പാക്കറ്റ് തുറന്നപ്പോള്‍ നിറം ചേര്‍ത്ത ചകിരിച്ചോറായിട്ടാണ് കണ്ടത്. ഒപ്പം നല്‍കിയ ചെറിയ പാക്കറ്റ് ഉപ്പുപൊടിയും. ആയിരകണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടപ്പെട്ടത്.

---- facebook comment plugin here -----

Latest