Palakkad
എസ് വൈ എസ് അറുപതാം വാര്‍ഷികം: സോണ്‍ ലീഡേഴ്സ് അസംബ്ലി പട്ടാമ്പി 31ന്, ചെര്‍പ്പുളശേരി നവംബര്‍ രണ്ടിന്
ചെര്‍പ്പുളശേരി: സമര്‍പ്പിതയൗവനം. സാര്‍ഥകമുന്നേറ്റം പ്രമേയത്തില്‍ 2015 ഫെബ്രുവരി27,28, മാര്‍ച്ച് ഒന്ന് തീയതില്‍ കളില്‍ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ചെര്‍പ്പുളശേരി സോണ്‍ ലീഡേഴ്സ് അസംബ്ലി നവംബര്‍ രണ്ടിന് ഉച്ചക്ക് രണ്ടിന് സുന്നിസെന്ററില് നടക്കും.
ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന് ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. സമ്മേളന സന്ദേശം ജനമനസ്സുകളിലെത്തിക്കുന്നതിനുള്ള വിപുലവും പുതുമയാര്‍ന്നതുമായ പദ്ധതികളുടെ ഗൈഡ് രണ്ട് അവതരണവും അവലോകനവും നടക്കും. പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനുള്ള സര്‍ക്കിള്‍ പാഠശാലകള്‍ സോണില്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിക്ക് സമര്്പ്പിക്കുന്ന സമ്മേളന ഉപഹാരം തയ്യാറായി കൊണ്ടിരിക്കുന്നു. യൂനിറ്റ് ദഅ് വ പ്രഭാഷണങ്ങളുടെ ഉദ്ഘാടനം വീരമംഗലത്ത് നടക്കും. ലീഡേഴ്സ് അസംബ്ലിയില്‍ സോണ്‍ പ്രവര്‍ത്തകസമിതിയംഗങ്ങള്‍, ഇ സി ‘ാരവാഹികള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, സര്‍ക്കിള്‍ ഇ സി അംഗങ്ങള്‍, യുനിറ്റ് ഭാരവാഹികള്‍, യൂനിറ്റ് ഇ സി ചെയര്മാന്, കണ്‍വീനര്‍, എസ് എസ് എഫ് സെക്ടര്‍ ‘ാരവാഹികള്‍ എന്നിവരാണ് പങ്കെടുക്കേണ്ടത്. എം വിസിദ്ദീഖ് സഖാഫി ഒറ്റപ്പാലം, തൗഫീഖ് അല്‍ഹസനി ജൈനിമേട് പദ്ധതി വിഷയാവതരണം നടത്തും. ഉമര്‍ മദനി വിളയൂര്‍, സൈതലവി പൂതക്കാട്, മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്. ഇബ്രാഹിം സഖാഫി മോളൂര്‍, മുഹമ്മദ് കുട്ടി ഹാജി നെല്ലായ പങ്കെടുക്കും.
ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തിചേരണമെന്ന് സോണ്സംഘാടക കാര്യ സെക്രട്ടറി കബീര്‍ മാസ്റ്റര്‍ ആറ്റാശേരി, പ്ലാനിംഗ് കണ്‍വീനര്‍ റഫീഖ് മാസ്റ്റര്‍ കയിലിയാട് അറിയിച്ചു.
പട്ടാമ്പി: പട്ടാമ്പി സോണ്‍ ലീഡേഴ്സ് അസംബ്ലി 31ന് വൈകീട്ട് മൂന്നരക്ക് പട്ടാമ്പി വാദിഹസനില്‍ നടക്കും. സമ്മേളനത്തിന്റെ രണ്ടാംഘട്ട പദ്ധതികളുടെ അവലോകനം അസംബ്ലിയില്‍ നടക്കും.
ജില്ലാനേതാക്കള്‍ നേതൃത്വം നല്കം. സോണ്‍ പ്രവര്‍ത്തകസമിതിയംഗങ്ങള്‍, സോണ്‍ ജി സി, ഇ സി അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, സര്‍ക്കിള്‍ ഇ സി അംഗങ്ങള്‍, യൂനിറ്റ്ഭാരവാഹികള്, യൂനിറ്റ് ഇ സി അംങ്ങള് അസംബ്ലിയില്‍ പങ്കെടുക്കണമെന്ന് സോണ്‍ നേതാക്കളായ മുഹമ്മദലി സഅദി, സിദ്ദീഖ് മാസ്റ്റര്‍, സിദ്ദീഖ് മുസ് ലിയാര്‍, ഉമര്‍ ലത്വീഫി അറിയിച്ചു.