Connect with us

Wayanad

മാനന്തവാടിയിലെ നാല് ചക്ര ഓട്ടോ ടാക്‌സികള്‍ പ്രക്ഷോഭത്തിലേക്ക്‌

Published

|

Last Updated

മാനന്തവാടി: നഗരത്തിലെ നാലുചക്ര ഓട്ടോ ടാക്‌സികളുടെ രാത്രികാല സര്‍വീസ് നിര്‍ത്തല്‍ ചെയ്ത സബ്കലക്ടറുടെ തീരുമാനം പുനപരിശോധിക്കാത്ത പക്ഷം നാലു ചക്ര ഓട്ടോറിക്ഷ ഉടമകള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.
മാനന്തവാടി ടൗണിലെ ഓട്ടോറിക്ഷകള്‍ക്കും ജീപ്പുകാര്‍ക്കും രാത്രി എട്ടുമണിക്ക് ശേഷം മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്താന്‍ സൗകര്യമുള്ളപ്പോള്‍ ഓള്‍ കേരള പെര്‍മിറ്റുള്ളതും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തിവരുന്ന നാല് ചക്ര ഓട്ടോകള്‍ക്കെതിരെ നിഷേധാത്മക നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
മുചക്ര ഓട്ടോ റിക്ഷകള്‍ക്ക് അനുവദിച്ചിട്ടുള്ള സ്റ്റാന്‍ഡിന് സമീപം നാലു ചക്ര ഓട്ടോ റിക്ഷകള്‍ക്കും സ്റ്റാന്‍ഡ് അനുവദിക്കണമെന്നും ഈ വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി സര്‍വീസ് നടത്താന്‍ സൗകര്യമൊരുക്കണമെന്നും ഹൈക്കോടതി ജസ്റ്റീസ് മുഷ്താഖ് ജൂലൈ 10ന് വിധി പുറപ്പെടുവിച്ചിരുന്നു. മാനന്തവാടി ഡി വൈ എസ് പി, എസ് ഐ എന്നിവര്‍ക്കായിരുന്നു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഉത്തരവ് നടപ്പിലാക്കുന്ന കാര്യത്തിലും അധികൃതര്‍ നിസ്സംഗത നിലപാടാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് മാനന്തവാടി ഒഴികെ ബാക്കി എല്ലാ സ്ഥലത്തും ഈ വാഹനങ്ങള്‍ ഓട്ടോറിക്ഷയുടെ കൂടെയാണ് പാര്‍ക്ക് ചെയ്യുന്നതും സര്‍വീസ് നടത്തുന്നതും. 30ഓളം വാഹനങ്ങളാണ് മാനന്തവാടിയിലുള്ളത്.
ഭൂരിഭാഗം പേരും വായ്പയെടുത്താണ് നാല് ചക്ര വാഹനങ്ങള്‍ വാങ്ങിയത്. സൗകര്യ പ്രദമായ രീതിയില്‍ നഗരത്തില്‍ സര്‍വീസ് നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധം ശക്തമായി.

Latest