Connect with us

Wayanad

ഡോക്ടര്‍ ആസാദ് മൂപ്പന്‍ ഫൗണ്ടേഷന്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

Published

|

Last Updated

കല്‍പ്പറ്റ: ഡി എം വിംസില്‍ പുതുതായി ആരംഭിക്കുന്ന ബി എ സി നഴ്‌സിംഗ് കോഴ്‌സില്‍ ചേരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡോക്ടര്‍ മൂപ്പന്‍സ് ഫൗണ്ടേഷന്‍ പ്രതിവര്‍ഷം 50,000 (അമ്പതിനായിരം രൂപ) വീതം സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു. 2014-15 അധ്യയന വര്‍ഷത്തില്‍ ഡി എം വിംസ് നഴ്‌സിംഗ് കോളജില്‍ ആരംഭിക്കുന്ന കോഴ്‌സിലേക്ക് ഈ മാസം 31 നകം അപേക്ഷിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കോഴ്‌സിന്റെ കാലാവധിയായ നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം രൂപ വീതം ലഭിക്കുമെന്ന് ഡോക്ടര്‍ മൂപ്പന്‍സ് ഫൗണ്ടേഷനുവേണ്ടി ഡി എം വിംസ് മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ദേവാനന്ദ് കെ ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍, കേരളാ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍, കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് എന്നിവയുടെ വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് നഴ്‌സിംഗ് കോളജിന് അനുമതി നല്‍കിയിരിക്കുന്നത്. ഡോ.മൂപ്പന്‍സ് അക്കാദമിയുടെ വയനാട്ടിലെ മൂന്നാമത്തെ പ്രസ്ഥാനമാണിത്.
പ്രഗത്ഭഭരായ അധ്യാപകരുടെയും ആധുനിക പഠനോപകരണങ്ങളുടെയും ഹരിതാഭമായ ക്യാമ്പസിന്റെയും സാന്നിദ്ധ്യം വിദ്യാര്‍ഥികള്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക. ഇന്ത്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹറൈന്‍, സഊദി അറേബ്യ, ജോര്‍ദാന്‍, ഫിലിപ്പൈന്‍സ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള ആസ്റ്റര്‍ ഡി എം നെറ്റ് വര്‍ക്കിന്റെ ആസ്റ്റര്‍ മെഡ്‌സിറ്റി, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിപോയിന്റ്, മിംസ്, മെഡ്‌കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന നഴ്‌സുമാര്‍ക്ക് ജോലിക്ക് മുന്‍ഗണന ലഭിക്കും. 2014-2015 അധ്യയനവര്‍ഷത്തേക്കുള്ള 60 സീറ്റുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. റീത്താദേവി അറിയിച്ചു. അനേ്വഷണങ്ങള്‍ക്ക് 04936 28 70 70, 9544 9544 28 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ ഷേണായ്, മൂപ്പന്‍സ് ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വി അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.