Connect with us

Wayanad

പ്രവേശനം അനുവദിക്കാനുള്ള നീക്കവുമായി വൈസ് ചാന്‍സലര്‍

Published

|

Last Updated

കല്‍പ്പറ്റ: ചട്ടങ്ങള്‍ കാറ്റില്‍പറത്തി വെറ്ററിനറി സര്‍വകലാശാലയില്‍ ഐ ആര്‍ ഐ ക്വാട്ടയില്‍ പ്രവേശനം അനുവദിക്കാനുള്ള നീക്കവുമായി വൈസ്ചാന്‍സലര്‍ മുന്നോട്ട്. സര്‍ക്കാരിന്റെയോ അക്കാദമിക് കൗണ്‍സിലിന്റെയോ തീരുമാനമില്ലാതെയാണ് വൈസ് ചാന്‍സലര്‍ ഡോ. ബി അശോക് സര്‍വകലാശാലയിലെ സീറ്റുകള്‍ ലക്ഷങ്ങള്‍ക്ക് കച്ചവടം നടത്തുന്നത്. എന്നാല്‍ ബുധനാഴ്ച നടത്തുന്ന എന്‍ആര്‍ഐ ക്വാട്ടയിലേക്കുള്ള ഇന്റര്‍വ്യു എന്തുവിലകൊടുത്തും തടയുമെന്ന് എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം കെ റഫീഖ്, വെറ്ററിനറി സര്‍വകലാശാല സബ് കമ്മിറ്റി കണ്‍വീനര്‍ വി പി വൈശാഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് പൊതുമേഖലയിലെ ഒരു സ്ഥാപനത്തിലും ലക്ഷങ്ങള്‍ വാങ്ങി എന്‍ആര്‍ഐ ക്വാട്ടയില്‍ സീറ്റ് നല്‍കുന്നില്ല. സ്വാശ്രയ കോളേജുകളിലാണ് ഇത്തരം സംവിധാനമുള്ളത്. യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് ഹാന്‍ഡ്ബുക്കില്‍ എആര്‍ഐ നിയമനം നടത്തുമ്പോള്‍ അക്കാദമിക് കൗണ്‍സിലിന്റെയും സര്‍ക്കാരിന്റെയും അനുമതിവേണമെന്ന് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ വെറ്ററിനറി സര്‍വകലാശാലയില്‍ ഇത് പാലിച്ചിട്ടില്ല. ഇതുസംബന്ധിച്ച പ്രശ്‌നം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍ സര്‍വകലാശാലയുടെ നടപടി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞത്. ഇത് തിരുത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ ഇതിന് വിരുദ്ധമായ നടപടികളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
എന്‍ആര്‍ഐ ക്വാട്ടയില്‍ അപേക്ഷിച്ച നാല് കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ നയം കോടതിയില്‍ ഉയര്‍ന്നില്ല. പകരം നാല് പേര്‍ക്ക് താല്‍ക്കാലികമാണെന്ന് അറിയിച്ച് പ്രവേശനം നല്‍കാനും ബാക്കി സര്‍ക്കാര്‍ തീരുമാനപ്രകാരം മുന്നോട്ടുപോകാനുമായിരുന്നു ഇടക്കാല വിധി.
എന്നാല്‍ അവശേഷിക്കുന്ന 25 സീറ്റിലേക്കും മൂന്ന് ലക്ഷം ക്വാഷന്‍ ഡിപ്പോസിറ്റും 12 ലക്ഷം ഫീസും വാങ്ങി പ്രവേശം നടത്താനാണ് വിസി ശ്രമിക്കുന്നത്.
നിലവില്‍ റാങ്കലിസ്റ്റില്‍ 3500 വരെയാണ് പ്രവേശനം നടന്നിരിക്കുന്നത്. എന്നാല്‍ എന്‍ആര്‍ഐ ക്വാട്ടയിലേക്ക് പ്രവേശിപ്പിക്കുന്നവരെ യോഗ്യതാ നമ്പര്‍ 65,000070,000 ത്തിന് ഇടയിലാണ്. പണത്തിന്റെ ബലത്തില്‍ സര്‍ക്കാര്‍ സീറ്റ് അനുവദിച്ചുകൊടുക്കുകയാണ് ഇവിടെ. പണത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന സീറ്റ് വിതരണം എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് ലഭിച്ചവരോടുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ബുധനാഴ്ച നടക്കുന്ന സ്‌പോട്ട് അഡ്മിഷന്‍ നടപടികള്‍ തടയുമെന്നും നേതാക്കള്‍ അറിയിച്ചു.