Connect with us

Wayanad

ഉത്തര കേരള വടംവലി മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

മാനന്തവാടി: കൊയിലേരി ഉദയവായനശാലയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് നടത്തുന്ന ഒന്നാമത് ഉത്തരകേരള വടംവലിമത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ടീമുകള്‍ക്കൊപ്പം വയനാട് ജില്ലയിലെ നിരവധി ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. കേരളപിറവി ദിനത്തില്‍ വൈകുന്നേരം മൂന്നുി മുതല്‍ രാത്രി 10 മണിവരെ ആറാട്ടുതറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍പ്രതേ്യകം തയ്യാറാക്കിയ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
കൊയിലേരി ഉദയ വായനശാലയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ഒന്നാമത് ഉത്തര കേരള വടംവലി മത്സരത്തിന്റെ ഉദ്ഘാടനം ബഹു. മന്ത്രി കുമാരി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. രജത ജൂബിലി ദൈ്വവര്‍ഷ കര്‍മ്മ പരിപാടികളുടെ രൂപരേഖ പ്രകാശനം മാനന്തവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് സില്‍വി തോമസ് നിര്‍വഹിക്കും.
പരിപാടിക്ക് മുന്നോടിയായി കൊയിലേരി ഉദയവായനശാലയില്‍ നിന്നും ആറാട്ടുതറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലേക്ക് ദീപശിഖാപ്രയാണം നടത്തും. ജില്ലാ വടംവലി അസോസിയേഷന്റെ നിയന്ത്രണത്തിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്. പങ്കെടുക്കുന്ന ഒരോടീമിനും 460 കിലോ തൂക്കവും, 500 രൂപ രജിസ്‌ട്രേഷന്‍ ഫീസുമാണ്.
വിജയിക്കുന്ന ടീമിന് മംഗലശ്ശേരി കുട്ടന്‍പിളളമാസ്റ്റര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 15001 രൂപ പ്രൈസ്മണിയും, രണ്ടാം സ്ഥാനത്തിന് ഈന്തനമൂല എ.കെ. ഗോപിനായര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 7001 രൂപ പ്രൈസ്മണിയും, മൂന്നാം സ്ഥാനത്തിന് വളളിക്കാലായില്‍ വി എസ് രാജേഷ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 3001 രൂപ പ്രൈസ്മണിയും നല്‍കും. തുടര്‍ന്ന് വരുന്ന 5 ടീമുകള്‍ക്ക് 2001, 1501, 1000 രൂപ എന്നിങ്ങനെ യഥാക്രമം നല്‍കും.
പി വി ജോണ്‍ ചെയര്‍മാന്‍, കമ്മന മോഹനന്‍ ജനറല്‍ കണ്‍വീനര്‍, കെ ജി സുനില്‍, അലക്‌സ് കല്‍പ്പകവാടി, ഷാജി തോമസ്, പി വി സുരേന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍ കൊയിലേരി, ഗോകുല്‍ ഗോപിനാഥ്, വെങ്കിട സുബ്രഹ്മണ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. രജിസ്‌ട്രേഷന്‍:9400870120,949 7215325, 9526083536

Latest