Connect with us

Thrissur

ക്ഷീരോത്പാദന രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യം : മന്ത്രി കെ സി ജോസഫ്

Published

|

Last Updated

പഴയന്നൂര്‍: ക്ഷീരോത്പാദന മേഖലയില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. പഴയന്നൂര്‍ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും ആധുനിക രീതിയില്‍ നിര്‍മിച്ച പാല്‍ സംഭരണ കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് മായം കലര്‍ന്ന പാല്‍ സംസ്ഥാനത്തെ വിപണിയിലെത്തുന്നത് തടയാന്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേലക്കോട് എ എസ് എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ രാധാകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. സെമിനാര്‍, കന്നുകാലി പ്രദര്‍ശനം, ഡയറി ക്വിസ് , കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത സതീഷ്, കാണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ബിന്ദു വിജയകുമാര്‍, ശാന്തകുമാരി , ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടര്‍ റാഫി പോള്‍, ക്ഷീര വികസന ഓഫീസര്‍ കെ നന്ദനന്‍ പങ്കെടുത്തു. ക്ഷീര വികസന വകുപ്പിന്റെ സഹായത്തോടെ 10.5 ലക്ഷം രൂപ ചെലവിട്ടാണ് പാല്‍ സംഭരണ കേന്ദ്രം നിര്‍മിച്ചത്.

 

Latest