Connect with us

Thrissur

കേച്ചേരി ബസ് സ്റ്റാന്‍ഡ് ഉടന്‍ തുറന്നു കൊടുക്കണം

Published

|

Last Updated

കുന്നംകുളം: ചൂണ്ടല്‍ പഞ്ചായത്തിലെ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുളള അഞ്ചു കിലോ മീറ്റര്‍ റോഡിന്റെയും പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന കേച്ചേരി സെന്ററിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോടെപ്പം പണി പൂര്‍ത്തീകരിച്ച കേച്ചേരി ബസ് സ്റ്റാന്‍ഡ് തുറന്ന് കൊടുക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
ചൂണ്ടല്‍ പഞ്ചായത്തിലെ കേച്ചേരി തറ്റേലിപാടത്തിനു സമീപം സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ 50 സെന്റ് സ്ഥലത്ത് മുന്‍ എല്‍ ഡി എഫ് പഞ്ചായത്ത് ഭരണ സമിതിയാണ് ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
തുടര്‍ന്ന് വന്ന യു ഡി എഫ് ഭരണ സമിതി ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. തൃശൂരിനും കുന്നംകുളത്തിനുമിടയിലായി നിര്‍മിച്ച ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശമനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ദിവസവും നൂറുകണക്കിന് ദീര്‍ഘ ഹ്രസ്വ ദൂരവാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത.്
എന്നാല്‍ ബസ് സ്റ്റാന്‍ഡ്് തുറന്ന് കൊടുക്കല്‍ പരിപാടി മനപ്പൂര്‍വം നീണ്ട് പോകുകയാണ് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നതിലും വാഹനക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതിലുമുളള അനാസ്ഥ തന്നെയാണ് ബസ് സ്റ്റാന്‍ഡ് വിഷയത്തിലും വന്നിട്ടുളളതെന്ന് വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

 

Latest