Connect with us

Kasargod

ചാളക്കടവ് പാലത്തിന്റെ ടോള്‍പിരിവ് നിര്‍ത്തുന്നു

Published

|

Last Updated

നീലേശ്വരം: മടിക്കൈ ചാളക്കടവ് പാലത്തിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നു. ചാളക്കടവിന് പുറമെ ജില്ലയിലെ കാസര്‍കോട്ട് നെല്ലിക്കുന്ന്, കോണിബാഗലു എന്നീ പാലങ്ങളിലെയും ടോള്‍ പിരിവ് ഉപേക്ഷിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
പത്ത് കോടിയില്‍ താഴെ നിര്‍മ്മാണ ചുമതലയുള്ള പാലങ്ങളുടെ ടോള്‍ ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതും ചിലവ് 10 കോടിയില്‍ കുറഞ്ഞ പാലങ്ങളുടെ ടോള്‍ പിരിവാണ് പ്രധാനമായും ഉപേക്ഷിക്കുന്നത്. ഈ പട്ടികയില്‍ കാസര്‍കോട്ടെ മൂന്നുപാലങ്ങളെയും കൂടി ഉള്‍പ്പെടുത്തികൊണ്ട് വിജ്ഞാപനത്തിനായി നിയമ വകുപ്പിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് അയച്ച് കൊടുത്തിട്ടുണ്ട്. ടോള്‍ പിരിവില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ പാലങ്ങളും ഒഴിവാകും.

Latest