Connect with us

Kasargod

ജനപക്ഷയാത്ര ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Published

|

Last Updated

കാസര്‍കോട്: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയുടെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ 11 ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ഫണ്ട് ശേഖരണം എന്നിവ അവലോകനം ചെയ്യാന്‍ കെ പി സി സി നിയോഗിച്ച ഉപസമിതി പ്രതിനിധികളായ കെ പി സി സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, ജനറല്‍ സെക്രട്ടറി പി എം സുരേഷ്ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് നേതൃയോഗം ഡി സി സി ഓഫീസില്‍ നടന്നു.
കെ പി സി സി ഭാരവാഹികള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുടെ വിപുലമായ യോഗത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി യോഗം ഉദ്ഘാടനം ചെയ്തു.
ജനപക്ഷയാത്രയുടെ രാഷ്ട്രീയ പ്രാധാന്യങ്ങളെക്കുറിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ പി എം സുരേഷ്ബാബു, പി രാമകൃഷ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍ പ്രസംഗിച്ചു.
കെ പി സി സി നിര്‍വാഹക സമിതി അംഗങ്ങളായ പി ഗംഗാധരന്‍ നായര്‍, അഡ്വ. എം സി ജോസ്, കരിമ്പില്‍ കൃഷ്ണന്‍, ബാലകൃഷ്ണ വോര്‍കുട്‌ലു, ഡി സി സി ഭാരവാഹികളായ പ്രഭാകര ചൗട്ട, തച്ചങ്ങാട് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest