Connect with us

Gulf

മൊബൈല്‍ ആപ് വഴി പാസ്‌പോര്‍ട്ട് പുതുക്കിയ പെണ്‍കുട്ടിക്ക് സമ്മാനം

Published

|

Last Updated

അബുദാബി: മൊബൈല്‍ ആപ് വഴി പാസ്‌പോര്‍ട്ട് പുതുക്കിയതിന് പെണ്‍കുട്ടിക്ക് പോലീസ് വക സമ്മാനം. പുതിയ മൊബൈല്‍ ഫോണ്‍ ആപ് അവതരിപ്പിച്ച ശേഷം ആദ്യം അപേക്ഷ ലഭിച്ചത് മീറ എന്ന ഈ പെണ്‍കുട്ടിയില്‍ നിന്നായിരുന്നുവെന്ന് താമസ-കുടിയേറ്റ വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹാരിബ് അല്‍ ഖൈലി പറഞ്ഞു.
മീറക്ക് ഐപാഡും പ്രശംസാപത്രവും മേജര്‍ ജനറല്‍ കൈമാറി. തികഞ്ഞ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചിട്ടുള്ളതെന്നും മേജര്‍ ജനറല്‍ പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ റക്കന്‍ അല്‍ റാശിദി സന്നിഹിതനായിരുന്നു.ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വദേശികള്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട് ആപ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ആപ് പുറത്തിറക്കിയ ഉടനെ ആദ്യം വിജയകരമായി സ്വന്തം പാസ്‌പോര്‍ട് പുതുക്കാന്‍ സൗകര്യം ഉപയോഗപ്പെടുത്തിയ അഞ്ചു വയസുകാരി മീറയെയാണ് മന്ത്രാലയം പ്രത്യേക ചടങ്ങില്‍ ആദരിച്ചത്.

 

Latest