Connect with us

Health

അക്രമ സ്വഭാവമുള്ള വീഡിയോ ഗെയിമുകള്‍ ദേഷ്യം വര്‍ധിപ്പിക്കുമെന്ന് പഠനം

Published

|

Last Updated

angryആംഗ്രിബേര്‍ഡ്‌സ് പോലുള്ള വീഡിയോ ഗെയിമുകള്‍ ദേഷ്യം വര്‍ധിപ്പിക്കുമെന്ന് ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മനഃശാസ്ത്ര വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സൈക്കോളജി ഓഫ് പോപ്പുലര്‍ മീഡിയ കള്‍ച്ചര്‍ എന്ന ജേണലിലാണ് പഠന ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. 194 കോളേജ് വിദ്യാര്‍ത്ഥികളെക്കൊണ്ട് വീഡിയോ ഗെയിം കളിപ്പിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ ഫോര്‍ എന്ന ഗെയിമാണ് വിദ്യാര്‍ത്ഥികളെക്കൊണ്ട് കളിപ്പിച്ചത്.

പകുതിപ്പേര്‍ക്ക് ഗെയിമിലെ കഥാപാത്രങ്ങളെ എതിരാളികള്‍ കൊന്നൊടുക്കുന്നത് പരമാവധി അക്രമാസക്തമായി കളിക്കാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍ മറ്റുള്ളവരോട് ഇത് ഗെയിമാണെന്ന് മനസ്സിലാണ് വലിയ ആവേശമില്ലാതെ കളിക്കാനായിരുന്നു ആവശ്യപ്പെട്ടത്.

കളിക്കുശേഷം ഇവരുടെ മനോനിലയില്‍ വന്ന മാറ്റം നിരീക്ഷിച്ചപ്പോഴാണ് കളിയില്‍ മുഴുകി പരമാവധി എതിരാളികളെ കൊന്നൊടുക്കി വിജയിച്ചവര്‍ക്ക് പെട്ടന്നു ദേഷ്യം വരുന്നതായി ഗവേഷകര്‍ മനസ്സിലാക്കിയത്. 2ഡി വിഡിയോ ഗെയിമുകള്‍ കളിക്കുന്നവരേക്കാള്‍ കൂടുതല്‍ ദേഷ്യക്കാരായിരിക്കും 3ഡി ഗെയിമുകളുടെ ആരാധകരെന്നും ഗവേഷകര്‍ മനസ്സിലാക്കി. 2ഡി ഗെയിമുകള്‍ കളിക്കുന്നവരേക്കാള്‍ കളിയില്‍ യാഥാര്‍ഥ്യബോധത്തോടെ മുഴുകാന്‍ 3ഡി ഗെയിമുകള്‍ സഹായിക്കുന്നതാണ് ഇവരെ കൂടുതല്‍ ദേഷ്യക്കാരാക്കി മാറ്റുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

 

 

Latest