പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 24 മുതല്‍

Posted on: October 27, 2014 5:07 pm | Last updated: October 27, 2014 at 5:07 pm
SHARE

parliment of indiaന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 24ന് ആരംഭിക്കും. ഡിസംബര്‍ 23വരെയാണ് സമ്മേളനം. പാര്‍ലമെന്ററികാര്യ വകുപ്പിന്റെ കാബിനെറ്റ് കമ്മിറ്റി തീയ്യതികള്‍ രാഷ്ട്രപതിയുടെ അംഗീകരാത്തിന് സമര്‍പ്പിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള രണ്ടാമത്തെ വലിയ സമ്മേളനമാണിത്. 22 ദിവസങ്ങളിലാണ് സമ്മേളനം ഉണ്ടാകുക. 67ഓളം ബില്ലുകളാണ് പാര്‍ലമെന്റിന്റെ അംഗീകാരം കാത്തിരിക്കുന്നത്. ഇതില്‍ എട്ടെണ്ണം ലോക്‌സഭയിലും 59 എണ്ണം രാജ്യസഭയിലുമാണ്. ബില്ലുകള്‍ പാസാക്കുന്നതിന് ഇരുസഭകളിലുമുള്ളവരുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here