Connect with us

Gulf

ആര്‍. എസ് .സി . സാഹിത്യോത്സവ് 2014 സിറ്റി സെക്ടര്‍ ജേതാക്കള്‍

Published

|

Last Updated

ദോഹ:രിസാല സ്റ്റഡി സര്‍ക്കിള്‍ ദോഹ സോണ്‍ “സാഹിത്യോത്സവ്2014” ല്‍ സിറ്റി സെക്ടര്‍ ജേതാക്കളായി. ജൈദ, എയര്‍പോര്‍ട്ട് സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി . ബുര്‍ദ ആലാപനം, കഥാരചന , കവിതാ രചന , മാപ്പിളപ്പാട്ട് , ജലച്ചായം , വാര്ത്ത എഴുത്ത് തുടങ്ങി നാല്‍പ്പതോളം ഇനങ്ങളില്‍ നൂറില്‍ അധികം മത്സരികള്‍ മാറ്റുരച്ചു . ഇസ്ലാ മിക് എക്‌സ്‌ചേഞ്ച് ഓവറോള്‍ ട്രോഫി, ഓവറോള്‍ യുണിറ്റ് ട്രോഫി, റണ്ണര്‍ അപ്പ് ട്രോഫി എന്നിവ യഥാക്രമം ഖത്തര്‍ ഐ . സി. എഫ് . ദേശീയ വൈ . പ്രസിഡണ്ട് അഹ്മദ് സഖാഫി, ഇസ്ലാമിക് എക്‌സ്‌ചേഞ്ച് മാനേജര്‍ അബ്ദുസ്സലാം പാനൂര്‍ , ബഷീര്‍ വടക്കുട്ട് എന്നിവര്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു . മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ റിസള്‍ട്ട് പ്രഖ്യാപനം നടത്തി. അഹ്മദ് സഖാഫി പേരാമ്പ്ര മത്സര ജേതാക്കളെ അനുമോദിച്ചു സംസാരിച്ചു. സദസ്സിന്റെ പ്രശംസ ഏറ്റുവാങ്ങിയ ദഫ് മുട്ട് പ്രദര്ശനത്തിന് ത്വാഹ പേരാമ്പ്ര നേതൃത്വം നല്‍കി. മന്‍സൂറ കാറ്റര്‍ കാറ്ററിംഗ് ഹാളില്‍ രാവിലെ 8 മണിക്ക് തുടക്കം കുറിച്ച പരിപാടി രാത്രി 11 മണി വരെ നീണ്ടു നിന്നു.. സമാപന സമ്മേളനം ബഷീര്‍ നിസാമിയുടെ അധ്യക്ഷതയില്‍ ആര്‍. എസ് .സി ദേശീയ കാര്യദര്‍ശി ഉമ്മര്‍ കുണ്ടുതോട് ഉത്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ധീന്‍ പ്രാര്‍ത്ഥന നടത്തി. മുഹ്‌സിന്‍ ചേലേമ്പ്ര, മുജീബ് മാസ്റ്റര്‍, ഹാരിസ് വടകര സംസാരിച്ചു .ഖത്തര്‍ ഐ . സി. എഫ് . ആര്‍. എസ് .സി ദേശീയ നേതാക്കള്‍ സംബന്ധിച്ചു. ഹാരിസ് തിരുവള്ളൂര്‍ സ്വാഗതവും കള്‍ച്ചറല്‍ കണ്‍വീനര്‍ നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു .

Latest