Connect with us

National

ഇസ്‌റാഈലില്‍ നിന്ന് ഇന്ത്യ 3200 കോടിയുടെ ആയുധങ്ങള്‍ വാങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇസ്‌റാഈലുമായി ഇന്ത്യ വന്‍ ആയുധ ഇടപാടിന്. 3200 കോടി രൂപയുടെ ആയുധങ്ങള്‍ ഇസ്‌റാഈല്‍ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രതിരോധ ഇടപാട് സംബന്ധിച്ച് തീരുമാനമെടുത്തത്. വിദേശ കമ്പനിയുമായി സഹകരിച്ച് പ്രാദേശികമായി ആറ് സബ്മറൈനുകള്‍ നിര്‍മിക്കുന്നതിനും യോഗത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 52000 കോടി രൂപയുടെ ഇടപാടാണ് ഇത്.

ഇസ്‌റാഈല്‍ ആയുധ നിര്‍മാണ കകമ്പനിയായ റഫാഇല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്ന് 8000 സ്‌പൈക്് മിസൈലുകളും 300ലധികം വിക്ഷേപിണികളുമാണ് ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്.

ഇന്ത്യയുമായി ആയുധ ഇടപാടിന് അമേരിക്കന്‍ ആയുധ നിര്‍മാണ കമ്പനിയായ ജാവലിന്‍ വെപ്പണ്‍സ് സിസ്റ്റംസ് മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഇതിന് ഇന്ത്യ തയ്യാറായില്ല. മൂന്ന് കാരണങ്ങളാണ് അമേരിക്കന്‍ കമ്പനിയെ ഒഴിവാക്കാന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുന്നതിലുള്ള അവ്യക്തത, ഇസ്‌റാഈലുമായുള്ള ഇടപാട് അവസാന നിമിഷം റദ്ദാക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് തെറ്റായ സൂചന നല്‍കാന്‍ കാരണമായേക്കും, ഇസ്‌റാഈല്‍ നല്‍കുന്നതിനേക്കാള്‍ വില കൂടുതലാണ് എന്നിവയാണ് ഈ കാരണങ്ങള്‍.

Latest