Connect with us

Ongoing News

ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനെ വെടിവച്ചുകൊന്നു

Published

|

Last Updated

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ സെന്‍സോ മെയിവ(27)യെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജോഹന്നസ് ബര്‍ഗിനടുത്തുള്ള വീട്ടില്‍ വെച്ച് കവര്‍ച്ചാശ്രമത്തിനിടെ അക്രമികള്‍ നിറയൊഴിച്ചതാണെന്നാണ് റിപ്പോര്‍ട്ട്.
അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നതായാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest