Connect with us

National

കള്ളപ്പണം: മൂന്നു പേരുടെ വിവരങ്ങള്‍ കേന്ദ്രം പുറത്തുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരില്‍ മൂന്ന് പേരുടെ വിവരങ്ങള്‍ കേന്ദ്രം പുറത്തുവിട്ടു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം പേരുകള്‍ വെളിപ്പെടുത്തിയത്. പങ്കജ് ചിമന്‍ലാല്‍, പ്രദീപ് ബര്‍മന്‍, രാധ എസ് ടിംബ്ലോ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.
രാജ്‌കോട്ടില്‍ നിന്നുള്ള സ്വര്‍ണ വ്യാപാരിയാണ് ചിമന്‍ലാല്‍. ഔഷധ വ്യാപാരിയായ പ്രദീപ് ബര്‍മന്‍ ഡാബര്‍ ഗ്രൂപ്പ് ഉടമയാണ്. ഗോവയിലെ ഖനി വ്യവസായിയാണ് രാധ എസ് ടിംബ്ലോ. ഇരട്ട നികുതി കരാര്‍ ബാധകമല്ലാത്തതിനാലാണ് ഇവരുടെ പേരുകള്‍ പുറത്തുവിട്ടത്.

 

Latest