Connect with us

Wayanad

യുവാക്കള്‍ സ്വയം പര്യാപ്തത കൈവരിക്കണം -എം വി ശ്രേയാംസ്‌കുമാര്‍

Published

|

Last Updated

കല്‍പ്പറ്റ: യുവാക്കള്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് സോഷ്യലിസ്റ്റ് ജനത നിയമസഭാ കക്ഷി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.
സോഷ്യലിസ്റ്റ് യുവജനത ജില്ലാ നേതൃത്വ പഠന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയുടെ ആധുധിക സാധ്യതകളെ ഉപയോഗപ്പെടുത്തണമെന്നും സമൂഹത്തിന് ഗുണപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിക്കണം. കേരളത്തില്‍ യുവാക്കള്‍ പി.എസ്.സി പരീക്ഷയില്‍ മാത്രം ശ്രദ്ധയൂന്നി യുവാക്കളുടെ വിലാശമായ കര്‍മശേഷിയെ പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന ചിന്തകളും ബൗദ്ധിക നിലവാരവും കാഴ്ചപ്പാടുകളും ലക്ഷ്യബോധവുമുള്ള യുവാക്കളെയാണ് രാജ്യത്തിനാവശ്യം.
കെ.ടി. ഹാഷിം അധ്യക്ഷത വഹിച്ചു. എസ്.ജെ.ഡി ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ, സന്തോഷ് കുറുമ്പൊയില്‍, എസ്.ജെ.ജെ കെ.ബി. രാജുകൃഷ്ണ, എസ്.ജെ.ഡി ജില്ലാ ട്രഷറര്‍ വി.വി. ജിനചന്ദ്രപ്രസാദ്, അബ്ദുറഹ്മാന്‍, എം. ബാലകൃഷ്ണന്‍, പി.എം.എ. കരീം, പി. കോമു, ഡി. രാജന്‍, എം.സി. രവീന്ദ്രകുമാര്‍, കെ.എസ്. ബാബു, ഷബീറലി, പ്രകാശ് ചോമാടി, മൊയ്തു ഓനിമേല്‍, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പി.ജെ. ജോമിഷ് സ്വഗതവും അജ്മല്‍ സാജിത്ത് നന്ദിയും പറഞ്ഞു.

Latest