Connect with us

Wayanad

ഇന്ത്യയുടെ നിലനില്‍പിന് മതേതരത്വം അനിവാര്യം: മുനവ്വറലി തങ്ങള്‍

Published

|

Last Updated

പനമരം; ഇന്ത്യയുടെ നിനലനില്‍പ്പിന്റെ ആദാരം മതേതരത്വത്തിലൂന്നിയ ബഹുമത സംസ്‌കാരമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
മതനിരപേക്ഷ നിലപാടുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഫാഷിസ്റ്റ് ചിന്തകളെ ജനാധിപത്യമാര്‍ഗങ്ങളിലൂടെ നേരിടണം. കേരളത്തിലെ സാമൂഹ്യരംഗത്ത് മതേതരത്വം നിലനിര്‍ത്തുന്നതില്‍ മുസ്‌ലിം ലീഗ് നിര്‍ണ്ണായക പങ്ക് വഹിച്ചുണ്ട്. വിദ്യാഭ്യാസ സാമൂഹ്യരംഗത്ത് ലീഗിന്റെ നേട്ടങ്ങള്‍ ചരിത്രപരമാണ്. അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയരംഗത്ത് വര്‍ധിച്ചു വരകുന്നത് ആശങ്കാജനകമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി രാഷ്ട്രീയം മാറണം. അരാഷ്ട്രീയത വര്‍ഗീയതയിലേക്കും അക്രമാസക്തയിലേക്കും യുവജനതയെ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പനമരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് സമ്മേളന സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ടി. കെ. യൂനുസ് അലി അധ്യക്ഷത വഹിച്ചു. കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗ് സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി, യൂത്ത്‌ലീഗ് സെക്രട്ടറി ഇസ്മായില്‍ കമ്പളക്കാട്, എന്‍. കെ. അബൂബക്കര്‍ ഹാജി, പടയന്‍ അഹമ്മദ്, ഡി.അബ്ദുല്ല, ഹാരിസ് പടിഞ്ഞാറത്തറ, ടി.കെ.അമീന്‍, കേളോത്ത് സലീം, ഷുക്കൂര്‍ തരുവണ, കേളോത്ത് ആവ, വി. കെ. അസ്മത്ത്, പടയന്‍ റഷീദ്,ഇബ്രാഹിം മാസ്റ്റര്‍, വി. ബഷീര്‍, കെ. വി.അബു, കാട്ടില്‍ ഉസ്മാന്‍, കൊച്ചി ഹമീദ്, കാട്ടി ഗഫൂര്‍, കെ.ടി.സുബൈര്‍, നെല്ലുള്ളയില്‍ റഷീദ് സംസാരിച്ചു. എപി. ബാവ സ്വാഗതവും പുഴക്കല്‍ ഹാരിസ് നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ടി. കെ. യൂനിസ് അലി, എ.പി.ബാവ, ഉവൈസ് എടവട്ടന്‍, ടി.എം. ഉസ്മാന്‍ കൈതക്കല്‍, ഷമീര്‍ മാസ്റ്റര്‍ അഞ്ചുകുന്ന്, കെ. ടി അഷ്‌കര്‍ പനമരം, ജാബിര്‍ വരിയില്‍, ഷാജഹാന്‍, ആഷിക് എം.കെ, യൂസുഫ് കുണ്ടാല, സിദ്ദീഖ്, ഹാരിസ് പുഴക്കല്‍ നേതൃത്വം നല്‍കി.

ബോധവത്കരണം
ഗൂഡല്ലൂര്‍: വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവത്കരിപ്പിക്കുന്നതിനായി പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

Latest