Connect with us

Palakkad

സി പി ഐ വടക്കഞ്ചേരി ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയത

Published

|

Last Updated

cpiആലത്തൂര്‍: സി പി ഐ വടക്കഞ്ചേരി ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയത. സമ്മേളന അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഒരു വിഭാഗം ജില്ലാ നേതൃത്വത്തിന്റെ അടിച്ചേല്‍പ്പിക്കല്‍ നയത്തില്‍ പ്രതിഷേധിച്ച് ഇറങ്ങി പോയി. വടക്കഞ്ചേരി ചന്തപ്പുരയില്‍ ഒരു മുതിര്‍ന്ന പാര്‍ട്ടി അംഗത്തിന്റെ വീ്ടടിലാണ് ശനി, ഞായര്‍ ദിവസങ്ങളിലായി സമ്മേളനം നടന്ന് വന്നിരുന്നത്. പാര്‍ട്ടിയുടെ പുതിയ നയത്തിന്റെ “ാഗമായി യുവാക്കള്‍ക്ക് പ്രധാന്യം പാര്‍ട്ടിവര്‍ധിച്ചിരിക്കുമ്പോള്‍ അവരെ തഴയുകയും നേതൃത്വം ഒരു വ്യക്തി നിര്‍ദേശിച്ച് അത് സമ്മേളനത്തില്‍ അടിച്ചേല്‍പ്പിക്കുകയും ചെയതെന്നാണ് ആരോപണം. നിലവിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ടി ഡി വിജയനെ മാറ്റി പകരം എച്ച് ഹനീഫയെയാണ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ നിലവിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ സജീവ പ്രവര്‍ത്തകരും യുവാക്കളുമായവരെ തഴഞ്ഞ് എച്ച് ഹനീഫയെ ജില്ലാ നേതൃത്വം നിര്‍ബന്ധപൂര്‍വം സെക്രട്ടറിയാക്കാന്‍ ശ്രമിച്ചതാണ് പൊട്ടിത്തേറിക്ക് തുടക്കം കുറിക്കാനിടയാക്കിയത്. ഇതിനെ മറികടക്കാന്‍ സമ്മേളനം തണുപ്പിക്കുന്നതിന്റെ ഭാഗമായ എ ഐ വൈ എഫ് മണ്ഡലം ഭാരവാഹിയായ നേതാവിനെ നിര്‍ദ്ദേശിച്ചെങ്കിലും ഇയാള്‍ക്ക് താത് പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയും ജില്ലാ നേതൃത്വം നിര്‍ദേശിച്ച ആളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞതോടെയാണ് സമ്മേളനത്തില്‍ ഇറങ്ങിപ്പോക്കിയിലെത്തിയത്. പ്രദേശത്തെ ജില്ലാനേതാവിന്റെ കയ്യാളായത് കൊണ്ടാണ് അര്‍ഹതയില്ലാത്ത ഒരാളെ സെക്രട്ടറിയാക്കിയതെന്ന് ആരോപണം . നേരത്തെ ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു. യുവാക്കളെ തഴഞ്ഞാലും സെക്രട്ടറി പദം അലങ്കരിക്കാന്‍ കഴിവുള്ളവരെയാണ് ആക്കേണ്ടതെന്നും വ്യക്തിബന്ധങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഒരു നേതാവ് പറഞ്ഞത് വിവാദത്തിലേക്ക് നയിച്ചിരുന്നു. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ രണ്ട് ഗ്രൂപ്പുകളായി പ്രവര്‍ത്തനം നടത്തുന്നത്. 

പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ചര്‍ച്ചയില്‍ കൊണ്ട് വന്നപ്പോള്‍ അയാളെ നടപടിയെടുക്കുമെന്ന് പറഞ്ഞ് ജില്ലാ നേതൃത്വം ഭീഷണി ഉയര്‍ത്തുകയായിരുന്നുവത്രെ. ആഗസ്റ്റ് 15ന് എ ഐ വൈ എഫ് മണ്ഡലം അടിസ്ഥാനത്തില്‍ നടത്തിയ സമരസംഗമത്തില്‍ യുവനേതാക്കളെ തഴഞ്ഞതിനെതിരെയും പരാതിയുണ്ട്. ജില്ലാ നേതൃത്വത്തിന്റെ ഇതത്രത്തിലുള്ള അടിച്ചേല്‍പ്പിക്കല്‍ നയവും ഒരു ഗ്രൂപ്പിന് വേണ്ടി മാത്രമുള്ള നിലപാടുകളുമാണ് പാര്‍ട്ടിയില്‍ കൊഴിഞ്ഞ് പോക്കിന് ഇടയാക്കിയിരിക്കുന്നത്.
ലോക്കല്‍ സമ്മേളനത്തിന് പിറകില്‍ പുതുക്കോട് വെച്ച് നടക്കുന്ന മണ്ഡലം സമ്മേളനത്തിലും വന്‍തോതില്‍ പൊട്ടിത്തെറിക്ക്‌സാധ്യത ഏറിയിരിക്കുകയാണ്.