Connect with us

Palakkad

സബ് സിഡിയില്ല: വിത്ത് സംഭരണം പ്രതിസന്ധിയില്‍

Published

|

Last Updated

പാലക്കാട്: വിത്ത് സംഭരിച്ച് വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നതിനാല്‍ പുതിയ വിത്ത് ശേഖരിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. കൃഷിവകുപ്പിന് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി നിര്‍ത്തിയതാണ് വിത്ത് സംഭരിച്ച് വിതരണം ചെയ്യുന്നതില്‍ സീഡ് അതോറിറ്റിക്ക് സാമ്പത്തിക ബുദ്ധിമുട്ടായത്. ഏഴ്മാസമായി കര്‍ഷകര്‍ തയ്യാറാക്കിയ വിത്ത് അവരുടെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. 30കിലോയുടെ ചാക്കുകളിലാക്കി സൂക്ഷിച്ച വിത്ത് ഏറ്റെടുക്കാന്‍ സീഡ് അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടാംവിളയ്ക്ക് സം”രിച്ച വിത്താണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. 7,500 ടണ്‍ നെല്‍വിത്താണ് പാലക്കാട് ജില്ലയില്‍നിന്ന് സംഭരിച്ചത്. ഇതില്‍ പകുതിയോളം വിത്ത് കര്‍ഷകരുടെ വീടുകളില്‍നിന്ന് എടുത്തിട്ടില്ല. കിലോയ്ക്ക് 10രൂപയാണ് വിത്തിന് സര്‍ക്കാര്‍ സബ്‌സിഡി. എന്നാല്‍, സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തി. ഇതിനാല്‍ സംഭരണവില നല്‍കാന്‍ സീഡ് അതോറിറ്റിക്ക് കഴിയാതായി. മുപ്പത് രൂപയ്ക്കാണ് സീഡ് അതോറിറ്റി കര്‍ഷകരില്‍നിന്ന് വിത്ത് സംഭരിക്കുന്നത്. വിവിധ പാടശേഖരങ്ങള്‍ മുഖേന സംഭരിക്കുന്ന വിത്ത് എല്ലാവിധ പരിശോധനയും കഴിഞ്ഞ് ഉണക്കി കേട്കൂടാതെ സുക്ഷിച്ചിട്ടുണ്ട്. അടുത്ത വിളയ്ക്കുള്ള വിത്ത് സൂക്ഷിക്കാന്‍ സ്ഥലമില്ലാതായതോടെ നെല്‍വിത്ത് ഉല്‍പ്പാദക ഏകോപന സമിതി സീഡ് അതോറിറ്റിയെ സമീപിച്ചു. എന്നാല്‍, വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വിത്ത് സംഭരിച്ചയിനത്തില്‍ ഇനിയും കര്‍ഷകര്‍ക്ക് കുടിശ്ശികയുണ്ട്.
11,000 ടണ്‍വിത്താണ് എല്ലാ വര്‍ഷവും സീഡ് അതോറിറ്റി സംഭരിച്ച് വിതരണം ചെയ്യുന്നത്. കര്‍ഷകരില്‍നിന്ന് സീഡ് അതോറിറ്റി കൃത്യമായി വിത്ത് സം”രിക്കുന്നുണ്ടെന്ന് തൃശൂര്‍ സീഡ് അതോറിറ്റി അധികൃതര്‍ അറിയിച്ചു.
32 കോടിരൂപയുടെ വിത്താണ് കഴിഞ്ഞ വര്‍ഷം സം”രിച്ചത്. ഇതില്‍ 30 കോടി രൂപയും കൊടുത്തു. 75 ശതമാനം കര്‍ഷകരുടെയും വിത്ത് സംഭരിച്ചു. വിത്ത് സൂക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ അറിയിച്ചാല്‍ ഉടന്‍തന്നെ സമീപത്തെ ഗോഡൗണിലേക്കു മാറ്റും.
വിത്ത് വിറ്റ് പണം ലഭിക്കാന്‍ കാലതാമസമുള്ളതും പ്രശ്‌നമാകുന്നുണ്ട്.
സീഡ് അതോറിറ്റിക്ക് റിവോള്‍വിങ് ഫണ്ട് ഇല്ലാത്തതിനാല്‍ പണം മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്നില്ല. കര്‍ഷകരില്‍നിന്ന് ഏറ്റെടുക്കുന്ന വിത്ത് വിതരണത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഗോഡൗണിലേക്ക് മാറ്റുന്ന വാടകയും മറ്റ് ചെലവുകളും സീഡ് അതോറിറ്റിക്ക് വഹിക്കേണ്ടിവരുമെന്നതിനാല്‍ വിതരണസമയത്തുമാത്രമേ വിത്തെടുക്കാന്‍ കഴിയൂവെന്നും സീഡ് അതോറിറ്റി അധികൃതര്‍ പറഞ്ഞു