Connect with us

Palakkad

അട്ടപ്പാടി ആരോഗ്യ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കും:മന്ത്രി വി എസ് ശിവകുമാര്‍

Published

|

Last Updated

VS SHIVA KUMARപാലക്കാട്:അട്ടപ്പാടി മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ അടിയന്തിരമായി പരിഹരിക്കുമെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.

—അട്ടപ്പാടിയില്‍ ജോലി ചെയ്യുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും 20000 രൂപ അധിക അലവന്‍സായി നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ഗവ. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഒ പി ബ്ലോക്കിന്റെ ശിലാസ്ഥാപനവും നഗരാരോഗ്യ പദ്ധതി വെണ്ണക്കര, ഡയറാസ്ട്രീറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും താക്കോല്‍ ദാന ചടങ്ങും ഡിസ്ട്രിക് ഏര്‍ളി ഇന്റര്‍ വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ആംബുലന്‍സ് അടുത്ത സാമ്പത്തിക വര്‍ഷം ജനനീ സുരക്ഷാ എക്‌സ് പ്രസ് പദ്ധതിയില്‍ അനുവദിക്കും. സംസ്ഥാനത്ത് 14 ജില്ലകളിലേക്ക് ഈ പദ്ധതിയില്‍ 257 ആംബുലന്‍സുകള്‍ ഗര്‍ഭിണികളുടെ അടിയന്തിര ചികിത്സക്കായി അനുവദിക്കും. നഗരാരോഗ്യ പ്രാഥമികാരോഗ്യ പദ്ധതി കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെ പാലക്കാട് ഉള്‍പ്പെടെ 13 നഗരസ”കളിലും ആറു കോര്‍പ്പറേഷനുകളിലും ആരംഥിച്ചു. 44 മുന്‍സിപാലിറ്റികളില്‍ കൂടി ഈ പദ്ധതി തുടങ്ങും. നവജാത ശിശുക്കളുടെഅംഗവൈകല്യം ഇല്ലാതാക്കാനും മാനസികവും ശാരീരികവുമായ ഉന്നമനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഡിസ്ട്രിക് ഏര്‍ളി ഇന്റര്‍ വെന്‍ഷന്‍ സെന്ററുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവനത്തിനായി കൂടതലാളുകള്‍ എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം ബി രാജേഷ് എം പി മുഖ്യാതിഥിയായിജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, വെണ്ണക്കര. ഡയറാസ്ട്രീറ്റ് നഗരാരോഗ്യ പദ്ധതി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു.
ഡി എം ഒ ഡോ കെ വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പാലക്കാട് നഗരസഭാ ചെയര്‍മാന്‍ പി വി രാജേഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി അശോക്കുമാര്‍, പാലക്കാട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ “വദാസ്. എന്‍ സജിത, കൗണ്‍സിലര്‍ എ നാസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (ആരോഗ്യം) ഡോ പാര്‍വതി, ഡെപ്യൂട്ടി ഡി എം ഒമാരായ ഡോ നാസര്‍, ഡോ കെ ആര്‍ ശെല്‍വരാജ്. ഡോ ആര്‍ പ്ര”ുദാസ്. ജില്ലാശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ കെ പി റീത്ത, ഡോ ശ്രീഹരി, എം എം കബീര്‍ വെണ്ണക്കര, പി സി ബാലചന്ദ്രന്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ സ്വാഗതവും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ വി ശിവശങ്കര്‍ നന്ദിയും പറഞ്ഞു.