Connect with us

Malappuram

തണല്‍ക്കൂട്ട് പദ്ധതി മറ്റ് ജില്ലകള്‍ക്ക് മാതൃക: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം: നന്മകളുടെ വീണ്ടെടുപ്പിന്ന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് തണല്‍ക്കൂട്ട് പദ്ധതിയിലൂടെ നടത്തി കൊണ്ടിരിക്കുന്ന പരിശ്രമം കേരളത്തിലെ മുഴുവന്‍ പ്രാദേശിക ഭരണ കൂടങ്ങള്‍ക്ക് മാതൃകയാണെന്ന് വ്യവസായ-ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തണല്‍ക്കൂട്ടിന്റെ രണ്ടാം വാര്‍ഷികം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പസുകളിലേക്ക് കുട്ടികളെ മന:സ്സമാധാനത്തോടെ പറഞ്ഞ് വിടാന്‍ രക്ഷിതാക്കള്‍ക്ക് സാധ്യമാവുന്ന അന്തരീക്ഷം തണല്‍ക്കൂട്ടിന്റെ പ്രവര്‍ത്തനം വഴി സാധ്യമാവണം. കുട്ടികള്‍ വീട്ടിലേക്ക് തിരിച്ച് വരുന്നത് വരെ നെഞ്ചിടിപ്പില്ലാതെ രക്ഷിതാക്കള്‍ക്ക് വീട്ടിലിരിക്കാന്‍ കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തണല്‍ക്കൂട്ടിന്റെ പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരങ്ങള്‍ ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍ വിതരണം ചെയ്തു. പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി, കുണ്ടൂര്‍ മര്‍ക്കസ് ഹയര്‍ സെക്കന്‍ഡറി, പൂക്കരത്തറ ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി, ഇരുമ്പുഴി ഗവ. ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകളിലെ തണല്‍ക്കൂട്ട് യൂനിറ്റുകളാണ് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡിന് അര്‍ഹരായത്.
പി ഉബൈദുല്ല എം ല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റാ മമ്പാട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി സുധാകരന്‍, സെക്കീന പുല്‍പാടന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ, അഡ്വ. സുജാതവര്‍മ്മ സംബന്ധിച്ചു. “ഈ തണലില്‍” എന്ന തണല്‍ക്കൂട്ട് സുവനീര്‍ പഞ്ചായത്ത്-സാമൂഹ്യ നീതി മന്ത്രി ഡോ. എം കെ മുനീര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന് നല്‍കി പ്രകാശനം ചെയ്തു. ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത പുത്തനങ്ങാടി സെന്റ്‌മേരീസ് കോളജ്, മലപ്പുറം സെന്റജെമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി, പരിയാപുരം സേന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി എന്നീ വിദ്യാലയങ്ങളിലെ തണല്‍ക്കൂട്ട് യൂനിറ്റുകള്‍ക്ക് പി ഉബൈദുല്ല എം എല്‍ എ രക്തദാന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസി. സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസി. പി കെ കുഞ്ഞു, അഡ്വ: സുജാത വര്‍മ്മ, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സി മനോജ് കുമാര്‍, പി ടി എ പ്രസിഡന്റ് മുട്ടേങ്ങാടന്‍ മുഹമ്മദലി സംസാരിച്ചു. തണല്‍ക്കൂട്ട് ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

Latest