Connect with us

Malappuram

പഴയകാല വീര്യവുമായി മൊയ്തീന്‍ കുട്ടി ഹാജി ബോര്‍ഡ് എഴുതാന്‍ എത്തി

Published

|

Last Updated

തിരൂരങ്ങാടി: എസ് വൈ എസ് 60ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന എഴുത്ത് മേളയില്‍ പഴയകാല വീര്യവുമായി ബോര്‍ഡ് എഴുതാന്‍ മൊയ്തീന്‍കുട്ടി ഹാജി എത്തി.
ഏ ആര്‍ നഗര്‍ സര്‍ക്കിളിലെ കുറ്റൂര്‍നോര്‍ത്ത് യൂനിറ്റിലെ പ്രവര്‍ത്തകനായ കെ സി മൊയ്തീന്‍കുട്ടിഹാജി എന്ന 63കാരന്‍ യുവത്വം തുഴുമ്പുന്ന ആവേശത്തോടെയാണ് കക്കാട് നടന്ന എഴുത്ത് മേളയില്‍ ബോര്‍ഡ് എഴുതാന്‍ ബ്രഷുമായി എത്തിയത്. സുന്നീ പ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഇദ്ദേഹം പഴയകാലത്തെ നിരവധി സമ്മേളന പ്രചരണാര്‍ഥം ചുമരെഴുത്തുകളും ചാക്ക് ശീലബോര്‍ഡുകളും എഴുതിയിട്ടുണ്ട്. എല്‍ പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ചിത്രംവരയില്‍ താല്‍പര്യമുണ്ടായിരുന്നു. ഇദ്ദേഹം എസ് എസ് എല്‍സിക്ക് ശേഷം കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍ ചിത്രകലാകോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രമുഖചിത്രകാരന്‍ പോള്‍കല്ലാനോട് ആണ് വിഷയത്തില്‍ ഹാജിയുടെ ഗുരു.
1977 മുതല്‍ 2000 വരെ സഊദിയില്‍ ഒരുകമ്പനിയില്‍ ബോര്‍ഡ് എഴുതുന്ന ജോലിചെയ്തിട്ടുണ്ട്. തിരിച്ചെത്തിയ ഇദ്ദേഹം നാട്ടില്‍ വന്ന് സുന്നീ പ്രവര്‍ത്തന രംഗത്ത് സജീവമാണ്.
മിക്ക സംഘടനകളും ബോര്‍ഡ് ചുമര് എഴുത്തുകള്‍ക്കും മറ്റും ക്വൊട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുമ്പോള്‍ എസ് വൈ എസ് നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മൊയ്തീന്‍കുട്ടി ഹാജി പറയുന്നു. സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരേയും വക്താക്കളാക്കാന്‍ ഇതുമൂലം സാധിക്കും. മിനുട്ടുകള്‍ക്കകം ഫഌക്‌സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്ത് കിട്ടുമെങ്കിലും അത് സ്ഥാപിക്കലല്ല ശരി എന്നും ഹാജി പറഞ്ഞു. കുറ്റൂര്‍ നോര്‍ത്ത് യൂണിറ്റ് എസ് വൈ എസ് മുന്‍സെക്രട്ടറിയാണ് മൊയ്തീന്‍കുട്ടി ഹാജി

Latest