Connect with us

Kozhikode

കലാ കായിക പഠനങ്ങള്‍ക്ക് കരിക്കുലത്തില്‍ തുല്യ പ്രാധാന്യം നല്‍കണം: മന്ത്രി മുനീര്‍

Published

|

Last Updated

കോാഴിക്കോട്: കലാ കായിക പഠനത്തിന് കരിക്കുലത്തില്‍ തുല്യ പ്രാധാന്യം നല്‍കണമെന്നും വിദ്യാഭ്യാസത്തോടൊപ്പം മാനവിക മൂല്യങ്ങളുടെ പഠനം കൂടി അനിവാര്യമാണെന്നും മന്ത്രി എം കെ മുനീര്‍ . മലബാര്‍ മേഖല സഹോദയ കലോത്സവം മാവിളിക്കടവ് എം എസ് എസ് പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് പി ഹരിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോനി യോഹനാന്‍, എന്‍ രാമചന്ദ്രന്‍ നായര്‍, മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദ്, പി ടി എ പ്രസിഡന്റ് കെ മുരളീധരന്‍, സ്റ്റാഫ് സെക്രട്ടറി എം ആര്‍ പ്രബീഷ്, വൈസ് പ്രിന്‍സിപ്പാല്‍ സി പി സിന്ധു സംബന്ധിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ കോഴിക്കോട്, മലപ്പുറം, ജില്ലകളില്‍ നിന്നുള്ള പ്രതിഭകളാണ് പങ്കെടുക്കുന്നത്‌

Latest