Connect with us

Kozhikode

കാര്‍ഷിക ബോധമുള്ളവരായി പുതിയ തലമുറ വളരണം: ഡോ. പ്രതാപന്‍

Published

|

Last Updated

കുന്ദമംഗലം: കാര്‍ഷിക ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ പുതിയ കാര്‍ഷിക പദ്ധതികള്‍ വളര്‍ന്നുവരണമെന്ന് കേരള ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ.പ്രതാപന്‍.
കാരന്തൂര്‍ മര്‍കസില്‍ സംഘടിപ്പിച്ച ഏകദിന കാര്‍ഷിക ശില്‍പ്പശാല “അതിജീവനം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന കൃഷി രീതികള്‍ ജനകീയമാക്കണം. ഈ മേഖലയില്‍ മര്‍കസിന് നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിയുമെന്നും ഡോ. പ്രതാപന്‍ പറഞ്ഞു. രാവിലെ 10ന് മര്‍കസ് ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സലീം മടവൂര്‍ സംസാരിച്ചു. ഹരിതം പദ്ധതിയുടെ ഭാഗമായി നിരവധി പരിപാടികള്‍ മര്‍കസ് കൃഷി വകുപ്പ് ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള കാര്‍ഷിക പരിശീലനം, മൃഗ പരിപാലനം, ജൈവ കൃഷി, കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി രീതികള്‍, വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ പരിചയപ്പെടുത്തുന്നതിന് മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് എക്‌സിബിഷന്‍ സംഘടിപ്പിക്കുമെന്ന് മര്‍കസ് ഫാം ഓഫീസര്‍ മുഹമ്മദ് ബുസ്താനി പറഞ്ഞു.