Connect with us

Kasargod

എം എല്‍ എ ഫണ്ടില്‍നിന്നും 24.24 ലക്ഷം രൂപ അനുവദിച്ചു

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളില്‍ വികസന പദ്ധതികള്‍ക്കായി എം എല്‍ എ മാരുടെ പ്രത്യേക വികസന ഫണ്ടുകളില്‍നിന്നും 24.24 ലക്ഷം രൂപ അനുവദിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പിലിക്കോട് പഞ്ചായത്തില്‍ ഓലാട്ട്-മുണ്ട്യ റോഡില്‍ അയ്യങ്കാക്കുളം കള്‍വര്‍ട്ട് നിര്‍മാണത്തിന് കെ കുഞ്ഞിരാമന്‍ എം എല്‍ എ(തൃക്കരിപ്പൂര്‍)യുടെ വികസന ഫണ്ടില്‍നിന്നും 10.50 കോടി അനുവദിച്ചു.
മഞ്ചേശ്വരം മണ്ഡലത്തില്‍ പൈവളികെ പഞ്ചായത്തിന് പെറുവോഡി മദ്രസ റോഡില്‍ വാട്ടര്‍ടാങ്ക്, പൈപ്പ് ലൈന്‍ മോട്ടോര്‍ സ്ഥാപിക്കാന്‍ 1.5 ലക്ഷം രൂപയും ഉദ്യാവര്‍-കമ്പാര്‍ റോഡ് 200 മീറ്റര്‍ നിര്‍മാണത്തിന് 5 ലക്ഷം രൂപയും, പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ കട്ടത്തടുക്ക-മസ്ജിദ് 120 മീറ്റര്‍ റോഡ് ടാറിംഗിന് നാലു ലക്ഷം രൂപയും പി ബി അബ്ദുറസാഖ് എം എല്‍ എ അനുവദിച്ചു.
ഉദുമ സീമെറ്റ് നഴ്‌സിംഗ് കോളജ്, ദേലംപാടി പഞ്ചിക്കല്‍ എസ് വിഎ യു പി സ്‌കൂള്‍, കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാനടുക്കും ജി യു പി സ്‌കൂള്‍, മുളിയാര്‍ പഞ്ചായത്തില്‍ ബേപ്പ് ഐ സി ആര്‍ എ എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം കമ്പ്യൂട്ടറുകളും യു പി എസ്സും പ്രിന്ററും വാങ്ങുന്നതിന് 2.25 ലക്ഷംരൂപ കെ കുഞ്ഞിരാമന്‍ എം എല്‍ എ(ഉദുമ) അനുവദിച്ചു. കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ പടിയത്തടുക്ക ജുമാമസ്ജിദിന് സമീപം ടാങ്ക്, പൈപ്പ് ലൈന്‍, മോട്ടാര്‍ എന്നിവ സ്ഥാപിക്കാന്‍ എന്‍ എ നെല്ലിക്കുന്ന എം എല്‍ എ ഒരു ലക്ഷം രൂപ അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

 

Latest