Connect with us

Kasargod

ജൂബിലി ആഘോഷത്തിന്റെ നിറവില്‍ പൊതാവൂര്‍ ഹൈസ്‌കൂള്‍

Published

|

Last Updated

ചെറുവത്തൂര്‍: വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംസ്ഥാനതല ശ്രദ്ധേയമായ പൊതാവൂര്‍ എ യു പി സ്‌കൂള്‍ ജൂബിലിയഘോഷത്തിന്റെ നിറവില്‍. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനംജൂബിലിയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ഇന്നു രാവിലെ 10 മണിക്ക് നിര്‍വഹിക്കും. ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷതവഹിക്കും. സംസ്ഥാന വനമിത്ര പുരസ്‌കാരം, പര്യാവരന്‍ മിത്ര ദേശീയ പുരസ്‌കാരം, ഐക്യരാഷ്ട്ര സഭയുടെ എഷ്യപസഫിക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം തുടങ്ങിയവ ലഭിച്ച സ്‌കൂളാണ് പൊതാവൂര്‍.

രാവിലെ 9.30ന് നടക്കുന്ന സ്വീകരണ യാത്രയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാലകൃഷ്ണന്‍, എ ഇ ഒ. കെ പി പ്രകാശ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഗാനസുധ സംഗീത പരിപാടിയും അരങ്ങേറും. പരിപാടിയുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി സംഗമം, ഗുരുവന്ദനം, കലാസാംസ്‌കാരിക പരിപാടികള്‍, സോവനീര്‍ പ്രകാശനം, സാഹിത്യ സഹവാസ ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Latest