Connect with us

Kasargod

എസ് വൈ എസ് ജില്ലയില്‍ ഒമ്പത് സാന്ത്വനം കേന്ദ്രങ്ങളും സാന്ത്വനം ഭവനങ്ങളും നിര്‍മിക്കുന്നു

Published

|

Last Updated

കാസര്‍കോട്: ജില്ലാ എസ് വൈ എസ് ഒമ്പത് സാന്ത്വന കേന്ദ്രങ്ങളും സാന്ത്വനം ഭവനങ്ങളും നിര്‍മിക്കും. എസ് വൈ എസ് 60-ാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി ജില്ലയിലെ ഒമ്പത് സോണ്‍ കേന്ദ്രങ്ങളില്‍ നിന്നും അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ച് തിരഞ്ഞെടുക്കപ്പെടുന്ന നിര്‍ധനര്‍ക്കാണ് സാന്ത്വനം ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുക.
എസ് വൈ എസ് സാമൂഹ്യ ക്ഷേമവിഭാഗം സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന സാന്ത്വനം പദ്ധതികളുടെ ഭാഗമായി തുടങ്ങുന്ന സാന്ത്വന കേന്ദ്രങ്ങള്‍ സോണ്‍ ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇത്തരം സാന്ത്വനം കേന്ദ്രങ്ങള്‍ വഴി ആതുര ശുശ്രൂഷ- ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും. ജില്ലാ എസ് വൈ എസ് സാമൂഹ്യക്ഷേമകാര്യ സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കി.
മെഡിക്കല്‍ കാര്‍ഡ് വിതരണം, സൗജന്യ മരുന്നു വിതരണം, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, മെഡിക്കല്‍ ഉപകരണ വിതരണം, വികലാംഗ ക്ഷേമ പദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം പദ്ധതികളാവിഷ്‌കരിച്ചു.
ഇല്യാസ് കൊറ്റുമ്പ, എ ജി മൊയ്തീന്‍ മൗലവി, മൊയ്തു മൗലവി എടച്ചാക്കൈ, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, നാഷണല്‍ അബ്ദുല്ല, സത്താര്‍ പഴയകടപ്പുറം, ഫൈസല്‍ ഉദുമ, ഹനീഫ് പടുപ്പ്, അശ്‌റഫ് മൗലവി കുമ്പഡാജെ, അശ്‌റഫ് സുഹ്‌രി, നസീര്‍ തെക്കേക്കര, ലത്വീഫ് സഖാഫി മൊഗ്രാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടി പി നൗഷാദ് മാസ്റ്റര്‍ സ്വാഗതവും അശ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest