Connect with us

Kerala

മാവോയിസ്റ്റ് ലഘുലേഖകള്‍ റോഡില്‍ വിതറിയ നിലയില്‍

Published

|

Last Updated

കോഴിക്കോട്: വഴിയരികില്‍ വിതറിയ നിലയില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെത്തി. ചെറുവണ്ണൂര്‍ ചാനിയങ്കടവിലെ റോഡിലാണ് ഇന്നലെ രാവിലെ നോട്ടീസുകള്‍ കണ്ടത്.
രണ്ട് തരം നോട്ടീസുകളാണ് കിലോമീറ്ററുകളോളം ദൂരം റോഡില്‍ വിതറിയ നിലയില്‍ കാണപ്പെട്ടത്. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും സായുധവിപ്ലവത്തിനുള്ള ആഹ്വാനമാണ് നോട്ടീസിലുള്ളത്.
ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങളടങ്ങിയ സി ഡി കഴിഞ്ഞ മാസം കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നിക്ഷേപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുമ്പോഴാണ് അച്ചടിച്ച ലഘുലേഖകള്‍ കണ്ടെത്തുന്നത്. മാവോയിസ്റ്റുകള്‍ക്കായി കാട്ടില്‍ തണ്ടര്‍ ബോള്‍ട്ടിന്റെ സഹായത്തോടെ തിരച്ചില്‍ തുടമ്പോഴും നഗരത്തില്‍ അടിക്കടി സാനിധ്യമറിയിക്കുകയാണ്. ലഘുലേഖയുടെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.