Connect with us

Gulf

അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാരുടെ വര്‍ധന

Published

|

Last Updated

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധന. 2013 സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോഴാണിത്. കഴിഞ്ഞ മാസം 16,96,651 പേരാണ് വിമാനത്താവളം ഉപയോഗിച്ചത്. 2013 സെപ്തംബറില്‍ 13,69,051 ആയിരുന്നു.
യാത്രാ വിമാനങ്ങളുടെ എണ്ണത്തില്‍ 14.9 ശതമാനം വര്‍ധനവുണ്ട്. 13,070 വിമാനങ്ങളാണ് വന്നു പോയത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 11,379 ആയിരുന്നു. ചരക്കു ഗതാഗതത്തിലും വന്‍ വര്‍ധനവുണ്ട്.
67,881 ടണ്‍ ചരക്കുനീക്കം നടന്നു. 2013 സെപ്തംബറില്‍ 61,913 ടണ്‍ ആയിരുന്നു.
ഹജ്ജ് സീസണും ഇത്തിഹാദ് എയര്‍വേസ് മറ്റു രാജ്യാന്തര വിമാനങ്ങളുമായി ധാരണയുണ്ടാക്കിയതും വിമാനത്താവളത്തിന് ഗുണം ചെയ്തു. ദോഹ, ലണ്ടന്‍, ബാങ്കോക്ക്, മനില, മുംബൈ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാര്‍ കൂടുതല്‍. അടുത്ത ഏതാനും വര്‍ഷത്തിനകം യാത്രക്കാര്‍ മൂന്നുകോടിയാകുമെന്ന് സി ഒ ഒ അഹ്മദ് അല്‍ ഹദ്ദാബി അറിയിച്ചു.

 

Latest