Connect with us

Gulf

ജബല്‍ അലിയില്‍ ബോളിവുഡ് തീം പാര്‍ക്ക് വരുന്നു

Published

|

Last Updated

ദുബൈ: ജബല്‍ അലിയില്‍ ബോളിവുഡ് തീം പാര്‍ക്ക് വരുന്നു. മിറാസ് ഹോള്‍ഡിംഗാണ് നിര്‍മിക്കുന്നത്. മേഖലയില്‍ ഇത്തരത്തില്‍ ആദ്യത്തേതാണെന്ന് ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് സി ഇ ഒ റായിദ് അല്‍ നുഐമി പറഞ്ഞു.
30 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഉദ്യാനം പണിയുക. ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, റസ്റ്റോറന്റുകള്‍, സ്ട്രീറ്റ് തിയേറ്ററുകള്‍ തുടങ്ങിയവയായിരിക്കും ഇവിടെ ഉണ്ടാവുക.
ബോളിവുഡ് ഫിലിം സ്റ്റുഡിയോകള്‍, മുംബൈ ചൗക്ക്, ഹാള്‍ ഓഫ് ഹീറോസ്, റീഗല്‍ പ്ലാസ എന്നിവയുടെ സഹകരണം ഉദ്യാനത്തിന് ലഭിക്കുമെന്നും റായിദ് അല്‍ നുഐമി വ്യക്തമാക്കി. ബോളിവുഡിന്റെ ആകര്‍ഷകങ്ങള്‍ മേഖലക്ക് പുതിയ അനുഭവമായിരിക്കുമെന്ന് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ഉടമയും നടനുമായ ഷാറൂഖ് ഖാന്‍ പറഞ്ഞു.
ഉദ്യാനവുമായി സഹകരിക്കുമെന്ന് നടന്മാരായ ആമിര്‍ഖാന്‍, അര്‍ബാസ് ഖാന്‍ തുടങ്ങിയവര്‍ അറിയിച്ചു.

Latest