Connect with us

National

കേന്ദ്രകമ്മിറ്റിയില്‍ കാരാട്ടിന് യെച്ചൂരിയുടെ പരോക്ഷ വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പരോക്ഷമായി വമര്‍ശിച്ച് സീതാറാം യെച്ചൂരി. വ്യക്തി അധിഷ്ഠിത നിലപാടുകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് യെച്ചൂരി വിമര്‍ശിച്ചു. പാര്‍ട്ടിയുടെ ഭൂരിപക്ഷ നിലപാടുകള്‍ക്കെതിരായിരുന്നു പാര്‍ട്ടി സ്വീകരിച്ച പലനിലപാടുകളുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രകമ്മിറ്റി പരിഗണിക്കുന്ന യെച്ചൂരി നല്‍കിയ രേഖയിലാണ് കാരാട്ടിനെ ലക്ഷ്യം വച്ചുള്ള പരാമര്‍ശങ്ങള്‍. യെച്ചൂരിയുടെ രേഖയെ എതിര്‍ത്ത് ആന്ധ്രയില്‍ നിന്നുള്ള ബി രാഘവുലു തയ്യാറാക്കിയ രേഖയും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തെ പാര്‍ട്ടിയുടെ അടവുനയം സംബന്ധിച്ച് പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ കരട് രേഖ ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര കമ്മിറ്റി ചേര്‍ന്നത്. ഇന്ന് തുടങ്ങിയ കേന്ദ്രകമ്മിറ്റി അടുത്ത ബുധനാഴ്ച വരെ തുടരും.

Latest