Connect with us

National

ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

Published

|

Last Updated

 khattarrrചണ്ഡീഡഢ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ലാല്‍ ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പഞ്ച് കുലയിലെ ഹൂഡ മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞാ ചടങ്ങ് കാണാനായി നിരവധിയാളുകളാണ് എത്തിയത്. ആദ്യമായാണ് 60കാരനായ ഖട്ടാര്‍ നിയമസഭയിലെത്തുന്നത്. ആര്‍എസ്എസിന്റെ വിശ്വസ്തനായ ഖട്ടാറിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ് തുടങ്ങിയവരും എത്തിയിരുന്നു.
ബിജെപി ആദ്യമായാണ് ഹരിയാനയില്‍ അധികാരത്തിലെത്തുന്നത്. 90 അംഗ നിയമസഭയില്‍ 47 സീറ്റിന്റെ കേവല ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ 19 സീറ്റും കോണ്‍ഗ്രസ് 15 സീറ്റുമാണ് നേടിയത്.

Latest