Connect with us

Palakkad

വിധവയെ കുബേരകേസില്‍ കുടുക്കിയതായി ആരോപണം

Published

|

Last Updated

പാലക്കാട്: കേരളാ കോണ്‍ഗ്രസ്(ബി) പ്രവര്‍ത്തകയെ ജില്ലാ നേതൃത്വം കുബേര കേസില്‍ കുടുക്കിയതായി ആരോപണം.
പാലക്കാട് പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് രോഹിണി വിഹാറില്‍ എസ് വസന്തകുമാരി ആരോപണം ഉന്നയിച്ചത്. മലമ്പുഴ മണ്ഡലത്തിലെ കേരളാ കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകയായ വസന്തകുമാരിയും സഹപ്രവര്‍ത്തകയായ മിനിഷാജിയും പാര്‍ട്ടി വേദികളില്‍ ഒന്നിച്ചു കാണാറുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്ത് മിനി ഷാജി ഇവരില്‍നിന്നും 1,60,000 രൂപയും നാലരപവന്റെ മാലയും വീടും സ്ഥലവും ജപ്തി ചെയ്യാതിരിക്കാന്‍ വാങ്ങുകയുണ്ടായി. ഗള്‍ഫില്‍ ജോലിനോക്കുന്ന ഭര്‍ത്താവ് വരുമ്പോള്‍ ഒരാഴ്ചകൊണ്ട് മടക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. 2013 ജൂണ്‍ 23ന് നല്‍കിയ പണവും സ്വര്‍ണ്ണമാലയും പലതവണ മിനിയോട് ആവശ്യപ്പെട്ടിട്ടും കിട്ടാതായതിനെ തുടര്‍ന്ന് ഇവര്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി കുമരേശന്‍ മുഖാന്തിരം പാര്‍ട്ടിയില്‍ പരാതി നല്‍കി.
പാര്‍ട്ടി സംസ്ഥാനസമിതി അംഗവും ജില്ലാ പ്രസിഡന്റും ഒരുമാസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ വിധവയും നിരാലംബയുമായ ഇവര്‍ക്കെതിരെ മിനിഷാജി ഹേമാംബിക പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയും റിമാന്റിലാവുകയും ചെയ്തു. മിനി ഷാജി നല്‍കിയ പരാതിയേ തുടര്‍ന്നാണ് എസ് പി കുബേരാ കേസില്‍ അറസ്റ്റു ചെയ്ത് ജയിലാക്കിയെന്നും വസന്തകുമാരി ആരോപിച്ചു.
പണം കൈപ്പറ്റിയെന്ന് ബോധ്യം വന്നതിനെ തുടര്‍ന്ന് പോലിസ് തവണകളായി പണം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Latest