Connect with us

Palakkad

നെല്‍ കുടിശ്ശിക: കര്‍ഷകരെ അണിനിരത്തി സമരത്തിനിറങ്ങും

Published

|

Last Updated

പാലക്കാട്: സംഭരിച്ച നെല്ലിന്റെ വില സപ്ലൈകോ ഒരാഴ്ചക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ നെല്‍കര്‍ഷകരെ അണിനിരത്തി സമരത്തിനിറങ്ങുമെന്ന് സംസ്ഥാന നെല്‍കര്‍ഷക ഐക്യവേദി.
പി ആര്‍ എസ് നല്‍കിയിട്ടും നെല്ലിന്റെ സംഭരണ വില നല്‍കാതെ ബാങ്കുകളും സപ്ലൈകോയും കര്‍ഷകരെ പറ്റിക്കുന്നത് ഒഴിവാക്കണമെന്നും പൊതുമേഖാല ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ വാങ്ങുന്ന സംഭരണവില ലോണായി കണക്കാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ഐക്യവേദി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നവംബര്‍ ഒന്നിനു മുമ്പ് കര്‍ഷകര്‍ക്ക് സംഭരണ വില നല്‍കിയില്ലെങ്കില്‍ സപ്ലൈകോ ഓഫീസിനു മുന്നില്‍ നെല്ല് കൂട്ടിയിട്ട് പ്രതിഷേധമാചരിക്കുമെന്ന് നെല്‍കര്‍ഷക ഐക്യവേദി സംസ്ഥാന ചെയര്‍മാന്‍ ഫാ. തോമസ് പീലിയാനിക്കല്‍, ജില്ലാ ചെയര്‍മാന്‍ ഫാദര്‍ ജേക്കബ് മാവുങ്കല്‍, ജില്ലാ കണ്‍വീനര്‍ പി ശിവശങ്കരന്‍ ആചാരി, കോ-ഓര്‍ഡിനേറ്റര്‍ വി എസ് സജീഷ്, കര്‍ഷകന്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.