Connect with us

Palakkad

പിടികൂടിയ മണലിനെ ചൊല്ലി നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം

Published

|

Last Updated

മണ്ണാര്‍ക്കാട്: റവന്യു വകുപ്പും പോലീസും പിടികൂടിയ മണല്‍ സംബന്ധിച്ച് മൈലാംപ്പാടത്ത് ജനങ്ങളും അധികൃതരും വാക്കേറ്റം. പൊതുവപ്പാടം തോട്ടില്‍ നിന്നും അനധികൃതമായി വാരിയെടുത്ത ലോഡ് കണക്കിന് മണല്‍ കൊണ്ടു പോവുന്നതമായി ബന്ധപ്പെട്ടാണ് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞത്.
പിടിച്ചെടുത്ത മണല്‍ സര്‍ക്കാര്‍ ഏജന്‍സിയായ പാലക്കാട്ടെ നിര്‍മിതി കേന്ദ്രത്തിലേക്ക് എത്തുന്നില്ലെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പിന്നീട് റവന്യു, നിര്‍മ്മിതി, അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.
നിര്‍മ്മിതിയില്‍ മണലിന് വേണ്ടി ബുക്ക് ചെയ്ത മുന്‍ഗണനാ ക്രമമനുസരിച്ചാണ് വിതരണം ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ലോറിയിലേക്ക് മണല്‍ കയറ്റുന്നത് പ്രദേശത്തെ തൊഴിലാളികളെ ഉള്‍പ്പെടുത്തിയാവണമെന്നും ജനം ഉന്നയിച്ചു. ഒടുവില്‍ അധികൃതര്‍ അതിനും സമ്മതിച്ചതോടെയാണ് പ്രശ്‌നം അവസാനിച്ചത്. മണ്ണാര്‍ക്കാട് പോലീസ് എസ് ഐ ദീപക് കുമാര്‍, റവന്യു ജീവനക്കാരായ യു ശ്രീനിവാസന്‍, ഷാജി, സുമേഷ്, സെക്കീര്‍, നിര്‍മ്മിതി ജീവനക്കാരയ പാര്‍വ്വതി, ഷെന്തില്‍, ശിവമണി, പഞ്ചായത്തംഗം കെ സി ജോണ്‍, പ്രദേശ വാസികളായ അലവി, അലി, ഉമ്മര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Latest