Connect with us

Palakkad

മലമ്പുഴയിലെ അഴിമതി: ജീവനക്കാര്‍ പണിമുടക്കി; സന്ദര്‍ശകര്‍ വലഞ്ഞു

Published

|

Last Updated

പാലക്കാട്: മലമ്പുഴ ഉദ്യാനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ജീവനക്കാര്‍ പ്രതിഷേധിച്ചു.
സന്ദര്‍ശകര്‍ ഉദ്യാനത്തിലേക്ക് കയറാനാവാതെ കുഴങ്ങി. ഇന്നലെ രാവിലെ പത്തോടെയാണ് ഉദ്യാനത്തിലേക്ക് കയറുന്നതിനുള്ള ടിക്കറ്റ് നല്‍കേണ്ട വിഭാഗത്തിലെയും പാര്‍ക്കിംഗ് ഫീസ് വിഭാഗത്തിലെയും ജീവനക്കാര്‍ പ്രതിഷേധിച്ചത്.
അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥര്‍ ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവച്ചത്. ഇതോടെ ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജീവനക്കാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. ഇതോടെയാണ് അകത്തേക്കു പ്രവേശിക്കാനാകാതെ അനിശ്ചിതത്വത്തിലുഴറിയ സന്ദര്‍ശകര്‍ക്കും സമാധാനമായത്.
പണിമുടക്കിനെതുടര്‍ന്ന് അരമണിക്കൂറോളം ഉദ്യാനം സ്തംഭിച്ചു. ഇതിനിടെ ഉദ്യാനം അടച്ചുവെന്ന കിംവദന്തിയും പരന്നിരുന്നു.ഉദ്യാനത്തിലെ ടിക്കറ്റ് കൗണ്ടറിലുള്‍പ്പടെ അന്വേഷണത്തില്‍ അഴിമതി തെളിഞ്ഞിരുന്നു. കഴിഞ്ഞദിവസവും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജലവിഭവവകുപ്പിന്റെ മൂന്ന് ഓഫീസുകളില്‍ ചീഫ് എന്‍ജിനീയര്‍ പി ബാലന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ക്രമക്കേടു കണ്ടെത്തിയിരുന്നു.