Connect with us

Malappuram

സഹോദയ കലോത്സവം; നിലമ്പൂര്‍ പീവീസിന് കിരീടം

Published

|

Last Updated

നിലമ്പൂര്‍: മലപ്പുറം സഹോദയ സി ബി എസ് ഇ ജില്ലാ കലോത്സവത്തില്‍ ഏഴാം തവണയും നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ ജേതാക്കളായി.
895 പോയിന്റുമായാണ് നിലമ്പൂര്‍ പീവീസ് സ്‌കൂള്‍ ഏഴാം തവണയും ഒന്നാംസ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചത്. 599 പോയിന്റോടെ കോട്ടക്കല്‍ സേക്രട്ട് ഹേര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംസ്ഥാനവും 567 പോയിന്റുമായി കാലിക്കറ്റ് എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സകൂള്‍ മൂന്നാം സ്ഥാനവും നേടി. തുടക്കം മുതല്‍ തന്നെ നിലമ്പൂര്‍ പീവീസ് സ്‌കൂള്‍ തങ്ങളുടെ ആധിപത്യം വ്യക്തമായി ഉറപ്പിച്ചാണ് മുന്നോട്ടുപോയിരുന്നത്. 102 ഓളം സ്‌കൂളുകള്‍ പങ്കെടുത്ത മേളയില്‍ അയ്യായിരത്തിലധികം പ്രതിഭകളാണ് മാറ്റുരക്കാന്‍ എത്തിയിരുന്നത്. നിലമ്പൂര്‍ പീവീസ് സ്‌കൂളിലെ 17 വേദികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. 74 ഇനങ്ങളില്‍ നാല് കാറ്റഗഗറികളിലായാണ് മത്സരങ്ങള്‍ നടത്തിയത്.
നാലുദിവസത്തെ മേളയില്‍ മത്സരാര്‍ഥികളെപ്പോലെത്തന്നെ കാണികളുടേയും സാന്നിധ്യം ശ്രദ്ധേയമായി. മേഖലയില്‍ നല്ല മഴയുണ്ടായിട്ടും കാണികള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. രാത്രി താമസിച്ച് നടന്ന സമാപന സമ്മേളനത്തില്‍ സ്‌കൂള്‍ ചെയര്‍മാനും മുന്‍ രാജ്യസഭാ എം പി യുമായ പി വി അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായി.

---- facebook comment plugin here -----

Latest