Connect with us

Kozhikode

മലയാളം സര്‍വകലാശാല ജന്മവാര്‍ഷികാഘോഷം

Published

|

Last Updated

കോഴിക്കോട്: മലയാളം സര്‍വകലാശാലയുടെ രണ്ടാം സ്ഥാപക ദിനാഘോഷ പരിപാടികള്‍ ഈ മാസം 31 നും നവംബര്‍ ഒന്നിനും ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഓണ്‍ലൈന്‍ നിഘണ്ടു പ്രൊജക്ടിന്റെ സമാരംഭവും 31 ന് രാവിലെ 10 ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിക്കും. പഞ്ചായത്ത് സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍ അധ്യക്ഷത വഹിക്കും. ഡോ. എം ജി എസ് നാരായണന്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. രാവിലെ 11 ന് പീപ്പീള്‍സ് ലിംഗ്വിസ്റ്റിക് സര്‍വേ ഓഫ് ഇന്ത്യ അധ്യക്ഷന്‍ ഡോ. ഗണേഷ് എന്‍ ദെവിഭാഷാഘാതവും വൈവിധ്യവും ഭാഷയുടെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കും.
ഉച്ചക്ക് രണ്ട് മണി മുതല്‍ മലയാള സര്‍വകലാശാലയുടെ പ്രവര്‍ത്തനവും പ്രതീക്ഷകളും എന്ന വിഷയത്തില്‍ പൊതുസംവാദം നടക്കും. നവംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്മാരക സെമിനാര്‍, 11.30 ന് ചെറുകാട് ജന്മശതാബ്ദി സെമിനാര്‍, രണ്ടരക്ക് ലീലാ കാവ്യത്തിന്റെ ശതാബ്ദി സെമിനാര്‍ നടക്കും. തുടര്‍ന്ന് സമാപന സമ്മേളനവും ഗസല്‍ സന്ധ്യയും നടക്കും.