Connect with us

Sports

യൂനിസിന് വീണ്ടും സെഞ്ച്വറി; പിടിമുറുക്കി പാക്കിസ്ഥാന്‍

Published

|

Last Updated

ദുബൈ: പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ ആസ്‌ത്രേലിയ സമ്മര്‍ദത്തില്‍. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് മാത്രം ശേഷിക്കെ അവര്‍ 379 റണ്‍സ് പിറകില്‍. ഇന്ന് പാക് ബൗളര്‍മാരെ പ്രതിരോധിച്ചു നില്‍ക്കുക എന്ന പണിപ്പെട്ട ദൗത്യമാണ് ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഏറ്റെടുക്കേണ്ടത്. റോജേഴ്‌സ് (23), സ്റ്റീവന്‍ സ്മിത് (3) ക്രീസില്‍.
ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ (29), ഡൂലാന്‍ (0), ക്യാപ്റ്റന്‍ ക്ലാര്‍ക്ക് (3), ലിയോണ്‍ (0) പുറത്തായി. തുടരെ രണ്ടാമിന്നിംഗ്‌സിലും സെഞ്ച്വറി(103 നോട്ടൗട്ട്) നേടിയ യൂനിസ് ഖാന്റെയും അഹമ്മദ് ഷെഹ്‌സാദിന്റെയും (131) മികവില്‍ പാക്കിസ്ഥാന് രണ്ടാമിന്നിംഗ്‌സില്‍ രണ്ടിന് 286 നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഓസീസിന് മുന്നില്‍ 438 റണ്‍സിന്റെ വിജയലക്ഷ്യം വെച്ചു. യൂനിസിന്റെ ഇരുപത്താറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇന്‍സമാമുല്‍ഹഖിന്റെ 25 സെഞ്ച്വറികളെ പിന്തള്ളി യൂനിസ് പാക് നിരയില്‍ മുന്നിലെത്തി.

Latest