Connect with us

Kasargod

കെ എം സി സിയുടെ സേവനം മഹത്തരം: കലക്ടര്‍

Published

|

Last Updated

കാസര്‍കോട്: നിര്‍ധനരും നിരാലംബരുമായവര്‍ക്ക് ആശ്വാസത്തിന്റെ വെളിച്ചം പകര്‍ന്ന് ദുബായ് കെ എം സി സി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹത്തരവും മാതൃകാപരവുമാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍. “ആതുരസേവനരംഗത്ത് ഒരു കൈത്താങ്ങ്” എന്ന ലക്ഷ്യത്തോടെ ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവിഷ്‌കരിച്ച “സ്‌നേഹസാന്ത്വനം” പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് അനുവദിച്ച ഡയാലിസിസ് മെഷീന്റെ ഫണ്ട് ഏറ്റ്‌വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ മതിയായ ഡയാലിസിസ് സൗകര്യം ഇല്ലാതെ പരിയാരം മെഡിക്കല്‍ കോളജിനെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കുന്നവര്‍ക്ക് ജില്ലാ ആസ്ഥാനത്ത് ലഭ്യമാവുന്ന സൗജന്യ ഡയാലിസിസ് സേവനം ഏറെ ഗുണകരമാണെന്നും ഇത്തരം സേവനവുമായി മുന്നോട്ട് വന്ന കാസര്‍കോട് മണ്ഡലം കെ എം സി സിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കാസര്‍കോട് മണ്ഡലം സെക്രട്ടറിയും സ്‌നേഹസാന്ത്വനം കോര്‍ഡിനേറ്ററുമായ പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. സി.ടി അഹ്മദ് അലി ഡി.ഡി കലക്ടര്‍ക്ക് കൈമാറി.

 

Latest