Connect with us

Kozhikode

ജില്ലാ മുഅല്ലിം സമ്മേളനങ്ങള്‍ വിജയിപ്പിക്കുക: എസ് ജെ എം

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല മുഅല്ലിം സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ എസ് ജെ എം സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റ്- സിക്രട്ടറിമാരുടെയും തമിഴ്‌നാട്-കര്‍ണാടക സംസ്ഥാന പ്രതിനിധികളുടെയും സംയുക്ത യോഗം ആഭ്യര്‍ഥിച്ചു. സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ ഘടകങ്ങളെ ചുമതലപ്പെടുത്തി. 2015 ഏപ്രിലില്‍ നടക്കുന്ന മുഅല്ലിം നാഷനല്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ഇതിന്റെ പ്രചരണാര്‍ഥം 2015 ജനുവരിയില്‍ എസ് ജെ എം സംസ്ഥാന സാരഥികള്‍ തമിഴ്‌നാട്ടില്‍ പര്യടനം നടത്തും.
സയ്യിദ് അലി ബാഫഖി ആധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പ്രസംഗിച്ചു. വി പി എം വില്ല്യാപള്ളി, പി കെ അബൂബക്കര്‍ മൗലവി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ പി എച്ച് തങ്ങള്‍, പി കെ ബാവ മൗലവി, ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, കെ ഉമര്‍ മദനി സംബന്ധിച്ചു.