Connect with us

Gulf

അപകടം: ഡ്രൈവര്‍ മരിച്ചാല്‍ പിഴ ഒഴിവാക്കുന്നത് പരിഗണിക്കും

Published

|

Last Updated

ദുബൈ: നിയമലംഘനം നടത്തി വാഹനം ഓടിക്കുകയും അപകടത്തില്‍ ഡ്രൈവര്‍ മരിക്കുകയും ചെയ്യുന്ന കേസുകളില്‍ പിഴ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് ദുബൈ പോലീസ് വ്യക്തമാക്കി.
ഇത്തരക്കാരുടെ പിഴ സംഭവസ്ഥലത്ത് തന്നെ ഒഴിവാക്കാന്‍ പോലീസ് തയ്യാറാവുമെന്നും അതിന് ചില നിബന്ധനകള്‍ മുന്നോട്ടുവെക്കുന്നതായും ദുബൈ പോലീസ് ഉപമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫിന്‍ വ്യക്തമാക്കി. മരിച്ച ആള്‍ ഓടിച്ചിരുന്ന വാഹനം അയാളുടെ സ്വന്തം പേരിലുള്ളതായിരിക്കണം, ആ സമയത്ത് സംഭവിച്ചതും അയാളാണ് അത് നടത്തിയതെന്നും തെളിയുന്ന കേസുകളിലാവും പിഴ ഒഴിവാക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് പോലീസ് ഉപ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. ചില കേസുകളില്‍ പോലീസ് പിഴ ഒഴിവാക്കാന്‍ തയ്യാറായില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. അതോടൊപ്പം മരിച്ച വ്യക്തിയുടെ പേരില്‍ സ്വന്തം വണ്ടിയുമായി ബന്ധപ്പെട്ട് ചുമത്തിയ പഴയ പിഴകളും പോലീസ് ഒഴിവാക്കും.
ഇത്തരം അപകടങ്ങളില്‍ മരിച്ച ആളാണോ വാഹനം ഓടിച്ചെതെന്നായിരിക്കും പോലീസ് പ്രാഥമികമായി പരിശോധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.